പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ അദ്ഭുതപ്പെട്ടു പോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിലെ മെഡിസിനിൽ എംഡിക്കു പഠിക്കുന്ന മകനോടൊപ്പമാണ് ന്യൂയോർക്കിലുള്ള മലയാളി തന്നെ കാണാൻ എത്തിയത്.
മെഡിസിനു പഠിക്കുന്ന ചെറുപ്പക്കാരന്റെ അമ്മയുടെ വീട് തൃശൂരാണ്. അമ്മയുടെ സഹോദരിയുടെ വീടു പാലക്കാടും. എല്ലാവരും ചേർന്നു തൃശൂരിൽ നിന്നു പാലക്കാട്ടേക്കു യാത്ര ചെയ്തപ്പോൾ ഭയങ്കര ആശ്ചര്യം ! ന്യൂയോർക്കിലെക്കാളും നല്ല റോഡാണല്ലോ ഇതെന്ന് അവർ പരസ്പരം പറഞ്ഞത്രെ. ടണലിനുള്ളിൽ കൂടി പോയപ്പോൾ നമ്മുടെ നാട് ഇപ്രകാരമൊക്കെ മാറിയല്ലോ എന്നായിരുന്നു ചിന്ത. മുൻപ് അവർ ഇതുവഴി പോയപ്പോൾ ഇതായിരുന്നില്ല സ്ഥിതി.
നാടിനുണ്ടായ മാറ്റം ആളുകൾ അംഗീ കരിക്കുകയും ഉൾക്കൊള്ളുകയുമാണ്. റോഡിന്റെ കാര്യത്തിന്റെ മാത്രമല്ല മറ്റു പല കാര്യങ്ങളിലും കേരളത്തിനു മാറ്റമുണ്ടായെന്ന് അവർ വെളിപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.മാറ്റത്തിന്റെ ഭാഗമായി ഇവിടെ നിന്നാൽ മാത്രം പോരാ, കൂടുതൽ ഉയരങ്ങളിലേക്കു പോകണം. അതാണു ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോർക്കിലുള്ള മലയാളിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
വാൽകഷ്ണം : കേട്ടിരുന്നവരെ ചിരി നിർത്താനാവാത്ത അവസ്ഥയിൽ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് ജനസംസാരം.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…