India

‘ഭഗവന്ത് മാൻ സർക്കാർ ദയനീയമായി പരാജയപ്പെട്ടു, പഞ്ചാബിൽ ആരും സുരക്ഷിതരല്ല’;സിദ്ദു മൂസേവാലയുടെ ക്രൂരമായ കൊലപാതകത്തിൽ ആം ആദ്മിയെ വിമർശിച്ച് അമരീന്ദർ സിംഗ്

 

ദില്ലി: പഞ്ചാബി ഗായകൻ വെടിയേറ്റ് മരിച്ചതിന് പിന്നാലെ എഎപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പഞ്ചാബിലെ ക്രമസമാധാനം തകർന്നെന്നും, കുറ്റവാളികൾ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതികരിച്ച സിംഗ്, ഭഗവന്ത് മാൻ സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും, പഞ്ചാബിൽ ആരും സുരക്ഷിതരല്ലെന്നും കുറ്റപ്പെടുത്തി.

“സിദ്ദു മൂസേവാലയുടെ ക്രൂരമായ കൊലപാതകം ഞെട്ടിക്കുന്നതാണ്. കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം. പഞ്ചാബിൽ ക്രമസമാധാനം പൂർണമായും തകർന്നു. കുറ്റവാളികൾക്ക് നിയമത്തെ ഭയമില്ല. പഞ്ചാബ് സർക്കാർ ദയനീയമായി പരാജയപ്പെട്ടു. പഞ്ചാബിൽ ആരും സുരക്ഷിതരല്ല!” അമരീന്ദർ സിംഗ് ട്വീറ്റ് ചെയ്തു.

അതേസമയം പഞ്ചാബിലെ ജവഹര്‍കേയിലെ മാന്‍സയില്‍ വെച്ചാണ് സിദ്ദുവിന് വെടിയേറ്റത്. സിദ്ദുവും സുഹൃത്തുക്കളും കാറില്‍ സഞ്ചരിക്കുമ്പോള്‍ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ സിദ്ദു ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാൽ അടുത്തിടെ മൂസേ വാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പോലീസ് പിന്‍വലിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മാന്‍സ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിദ്ദു മൂസേ വാല എഎപിയുടെ വിജയ് സിംഗ്ലയോട് 63,000 വോട്ടുകള്‍ക്ക് തോറ്റിരുന്നു. തന്റെ പാട്ടുകളിലൂടെ തോക്കിനെയും ആക്രമത്തെയും മഹത്വവത്കരിച്ചുവെന്ന് ആരോപിച്ച് 29കാരനായ സിദ്ദു മൂസേ വാലക്കെതിരെ നിരവധി കേസുകളുണ്ട്.

admin

Recent Posts

60 അടി നീളം 40 അടി വീതി… പാറുന്നത് 350 അടി ഉയരത്തിൽ; കിലോമീറ്ററുകൾ അകലെ നിന്നാലും ദൃശ്യം! അട്ടാരിയിൽ ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ

അട്ടാരിയിലെ ഷാഹി കില കോംപ്ലക്സിൽ 350 അടി ഉയരമുള്ള ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ. 60…

1 hour ago

ഹർദീപ് സിങ് നിജ്ജർ കൊലപാതകം; ഒരാളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി കാനഡ; പിടിയിലായത്അമർദീപ് സിങ്

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിൽ നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ. കാനഡയിൽ താമസിക്കുന്ന 22 കാരനായ…

3 hours ago

ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുത്ത് പോലീസ്

ഹൈദരബാദ്: ആന്ധ്രയിൽ വൈഎസ്ആർസിപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത തെലുഗ് സൂപ്പർ താരം അല്ലു അർജുനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ്…

3 hours ago

മൂന്ന് നിലകളുള്ള ശ്രീകോവിൽ , 18 മീറ്റർ ഉയരം, 51 മീറ്റർ ചുറ്റളവ്!1500 വർഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ ശ്രീകോവിലുമായി ക്ഷേത്രം പുനർജനിക്കുന്നു

കോഴിക്കോട്: 1500 വർഷത്തോളം പഴക്കമുള്ളതും, ഏഴു നൂറ്റാണ്ടുകൾക്കു മുമ്പ് മൺമറഞ്ഞതുമായ സുബ്രഹ്മണ്യ ക്ഷേത്രം പുനഃപ്രതിഷ്ഠയ്‌ക്കൊരുങ്ങുന്നു. കോഴിക്കോട് സൈബർ പാർക്കിന് സമീപം…

3 hours ago