പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികളുമായി നോര്‍ക്ക

തിരുവനന്തപുരം: പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ നോര്‍ക്ക ആവിഷ്‌കരിച്ച പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി. കോവിഡിനെ തുടര്‍ന്ന് തൊഴില്‍രഹിതരായി തിരിച്ചെത്തിയവരും നാട്ടില്‍ എത്തിയശേഷം മടങ്ങിപ്പോകാന്‍ കഴിയാത്തവരും ആയ മലയാളികള്‍ക്കാണ് പദ്ധതി. പ്രവാസികള്‍ക്കായി വിവിധ ക്ഷേമ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടിരൂപയായി ഉയര്‍ത്തി. ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കായി 100 കോടിരൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.ഈ ഫണ്ട് ഉപയോഗപ്പെടുത്തി തുടങ്ങുന്ന മൂന്ന് തൊഴില്‍ സംരംഭകത്വ പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്നത്.

നാനോ എന്റര്‍പ്രൈസസ് സിസ്റ്റന്‍സ് സ്‌കീം,മൈക്രോ എന്റര്‍പ്രൈസസ് അസിസ്റ്റന്‍സ് സ്‌കീം , കെഎസ്‌ഐഡിസി മുഖേന നടപ്പാക്കുന്ന സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് സ്‌കീം എന്നിവയാണ് .അവിദഗ്ധ തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരും കുറഞ്ഞ വരുമാനമുള്ളവരുമായ പ്രവാസി മലയാളികള്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് വേണ്ടി കുടുംബശ്രീ മുഖേന പലിശരഹിത സംരംഭകത്വ വായ്പകളും പിന്തുണാ സഹായങ്ങളും ലഭ്യമാക്കാനാണ് പ്രവാസി ഭദ്രത നാനോ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മുഴുവന്‍ പദ്ധതികളും പ്രയോജനപ്പെടുത്തിയാല്‍ പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ജീവിതമാര്‍ഗം കണ്ടെത്താമെന്ന പ്രതീക്ഷയാണ് ഈ പദ്ധതി.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago