തൃശൂർ: സെന്റ് മേരീസ് കോളജ് ഹോസ്റ്റലിലെ കുട്ടികളെ ബാധിച്ചത് ‘നോറോ’ വൈറസ് തന്നെയെന്ന് അന്തിമ റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഉച്ചക്കുശേഷം ആലപ്പുഴ വൈറോളജി ലാബില്‍നിന്ന് ഇ-മെയിലില്‍ എത്തിയ പരിശോധന ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതേതുടർന്ന് രോഗം നിയന്ത്രിക്കുന്നതിന് കർശന നിർദേശങ്ങൾ കോളജ് അധികൃതർക്ക് ഡി.എം.ഒ നൽകി.
അതേസമയം ഈ മാസം എട്ടു മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു എങ്കിലും ഇവര്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയതിനാല്‍ ആരോഗ്യവകുപ്പിന് വിവരം ലഭ്യമായിരുന്നില്ല. 54 കുട്ടികള്‍ക്കും മൂന്നു ജീവനക്കാര്‍ക്കും അടക്കം 57 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 20 പേരൊഴികെ ബാക്കി 37 പേരും അവരുടെ നാട്ടിലാണുള്ളത്. അതുകൊണ്ടുതന്നെ രോഗികളുടെ പേരും വിലാസവും വിവരങ്ങളും ശേഖരിച്ച് അതത് ജില്ല ആരോഗ്യ വിഭാഗങ്ങളിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
നിലവിൽ ആശങ്ക പുലർത്തേണ്ട ഒരു സംഗതിയുമില്ല. ജില്ല ആരോഗ്യ കാര്യാലയത്തിന് സമീപത്തുള്ള ഹോസ്റ്റലിലെ സ്ഥിതി വിശേഷങ്ങൾ അതുകൊണ്ടുതന്നെ നേരിട്ട് നിരീക്ഷിക്കുവാൻ സാധിക്കുന്നുണ്ട്. അതിനാൽ കാര്യങ്ങള്‍ നിയന്ത്രണ വിധേയവുമാണ്. അന്തിമ റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ കോളജില്‍ നിരീക്ഷണം ശക്തമാക്കിയെന്നും ഡി.എം.ഒ വ്യക്തമാക്കി.
അതേസമയം, ഇതര കോളജുകൾ, ഹോസ്റ്റലുകൾ, വർക്കിങ് ഹോസ്റ്റലുകൾ, അന്തർ സംസ്ഥാന തൊഴിലാളി താമസ സ്ഥലങ്ങൾ, ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളില്‍ പരിശോധന നടത്തുവാന്‍ വിവിധ താലൂക്ക് ആരോഗ്യ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ സെന്റ് മേരീസ് കോളജ് ഹോസ്റ്റലിലെ വെള്ളത്തില്‍ ഇ-കോളിന് അംശം കണ്ടെത്തിയതായി ഡി.എം.ഒ ഡോ. കുട്ടപ്പന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കോളജ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചതെന്ന് തൃശൂര്‍ പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം വ്യക്തമാക്കി.
ദില്ലി: മൂന്നാം തവണ നരേന്ദ്രമോദി പ്രധാനമന്ത്രിയായാലും 75 വയസ്സാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്ക് ചുട്ട…
തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അഖിൽ അപ്പു എന്നയാളാണ് തമിഴ്നാട്ടിൽ നിന്നും പിടിയിലായത്. കൊലപാതകം നടത്തിയ…
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തെ തള്ളി കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ദില്ലി മുഖ്യമന്ത്രി ഉന്നയിക്കുന്നത് തികച്ചും അസംബന്ധമായ…
തീഹാർ ജയിലിലേക്ക് പോകാൻ പായും മടക്കിവച്ച് ഇരിക്കുന്ന കെജ്രിവാളിന്റെ ജൽപ്പനങ്ങൾ |ARAVIND KEJRIWAL| #aravindkejriwal #aap #amitshah #bjp #modi