Meppadiyan
മേപ്പടിയാൻ (Meppadiyan) വൻ ഹിറ്റായി തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ നിർമ്മാണത്തിൽ ഉണ്ണിതന്നെ നായകനായി അഭിനയിച്ചചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് വിഷ്ണു മോഹന്‍ ആണ്. സൈജു കുറുപ്പ്, അഞ്ജു കുര്യന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എന്നാലിപ്പോഴിതാ ഈ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നതായി ഉണ്ണി പറയുന്നു. ഇതിനെതിരെ താരം തന്റെ ഫേസ്ബുക്കിൽ കുറിപ്പ് എഴുതുകയും ചെയ്തു. വളരെ മികച്ച അഭിപ്രായത്തോട് കൂടി കുടുംബപ്രേക്ഷകർ ഏറ്റെടുത്ത് തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുമ്പോൾ കേൾക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടിൽ ഇരുന്നു കാണുന്നു എന്ന്. കോവിഡ് ബാധിച്ച് തിയേറ്ററിൽ വരാൻ പറ്റാത്തവർ ഉണ്ടാകും. എന്നിരുന്നാലും മോറൽ എത്തിക്സ് വച്ചിട്ട് തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമ വീട്ടിൽ ഇരുന്നു വ്യാജ പതിപ്പ് കാണുന്ന പ്രവണത നല്ലതല്ലെന്ന് ഞങ്ങൾ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ എന്ന് ഉണ്ണി തന്റെ കുറിപ്പിൽ പറയുന്നുണ്ട്.
ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
4 വർഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സിൽ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് ‘മേപ്പടിയാൻ’! ഈ കോവിഡ് പ്രതിസന്ധി കാലത്ത് പലരും തിയേറ്ററിൽ നിന്നും പിൻവാങ്ങിയപ്പോളും വളരെ പ്രയാസപെട്ടാണേലും ഞങ്ങളെ കൊണ്ട് ആകുംവിധം പ്രൊമോഷൻസ് ചെയ്ത് തിയേറ്ററിൽ തന്നെ റിലീസ് ചെയ്‌തു. വളരെ മികച്ച അഭിപ്രായത്തോട് കൂടി കുടുംബപ്രേക്ഷകർ ഏറ്റെടുത്ത് തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുമ്പോൾ കേൾക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടിൽ ഇരുന്നു കാണുന്നു എന്ന്. കോവിഡ് ബാധിച്ച് തിയേറ്ററിൽ വരാൻ പറ്റാത്തവർ ഉണ്ടാകും. എന്നിരുന്നാലും മോറൽ എത്തിക്സ് വെച്ചിട്ട് തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമ വീട്ടിൽ ഇരുന്നു വ്യാജ പതിപ്പ് കാണുന്ന പ്രവണത നല്ലതല്ലെന്ന് ഞങ്ങൾ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ? എത്രെയോ പേരുടെ അധ്വാനം ആണ് സിനിമ എന്നും 50% മാത്രം സീറ്റിങ് പരിധിയിൽ ആണ് ഇപ്പോൾ തിയേറ്ററിൽ ഓടുന്നതാന്നെന്നും ഓർക്കണം. ഒരുപാട് മുതൽമുടക്കിൽ എടുക്കുന്ന സിനിമ പോലെ തന്നെയാണ് നമ്മുടെ സിനിമയും. സിനിമയെ ആത്മാർത്ഥമായി സ്നേഹിച്ചു മുതൽമുടക്കിയ ഞാനും, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യമായി സംവിധാനം ചെയുന്ന സംവിധായകൻ വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല. എത്ര തവണ പൈറസിക്കു എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹം ആയി മാറുന്ന കാഴ്ചയാണ് ഇപ്പോളും. വളരെ അധികം നന്ദി. ????????❤️
ഇന്ന് തിയേറ്റർ പ്രവർത്തിക്കുന്നില്ലായിരുന്നു. നാളെ തിങ്കൾ തൊട്ട് മേപ്പടിയാൻ 138 ഇൽ പരം തീയേറ്ററുകളിൽ തുടരുന്നുണ്ട്. ഇപ്പോഴും മനുഷ്വത്വത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. വീണ്ടും നന്ദി. ????????
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…