Featured

BJPയ്ക്ക് മാത്രമല്ല കോൺഗ്രസിനും രാഹുലിനെ വിലയില്ല !

അമിത് ഷായ്ക്ക് ചരിത്രം അറിയില്ലെന്നും, അത് കൊണ്ടാണ് അദ്ദേഹം തോന്നുമ്പോഴൊക്കെ ചരിത്രം തിരുത്തികൊണ്ടിരിക്കുന്നതെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന, ഏറെ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. ജവാഹർലാൽ നെഹ്‌റു ഈ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വ്യക്തിയാണെന്നും അതിനെ കുറിച്ച് അമിത് ഷായ്ക്ക് അറിയില്ലെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ രാഹുൽഗാന്ധിയെ തിരുത്തികൊണ്ട് രംഗത്തെത്തുകയാണ് എംപി ശശി തരൂർ. നെഹ്രുവിയൻ ചരിത്രത്തെ മറന്നു കളയുവാൻ രാഹുൽഗാന്ധിയോട് അഭ്യർഥിച്ചുകൊണ്ടാണ് ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്. ചരിത്രത്തെക്കുറിച്ച് നമുക്ക് അനന്തമായി വാദിക്കാം, പക്ഷേ ചരിത്രം ഭൂതകാലത്തിൽ ഉപേക്ഷിക്കണം. തീർച്ചയായും അതിൽ നിന്ന് നമുക്ക് പഠിക്കാനാകുന്ന പാഠങ്ങളുണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

അതേസമയം, പാർലമെന്റിൽ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളുടെ ചർച്ചയ്ക്കിടെയാണ് അമിത് ഷാ നെഹ്‌റുവിന്റെ മണ്ടത്തരങ്ങളെ കുറിച്ച് പ്രതിപാദിച്ചത്. എന്നാൽ അമിത് ഷായ്‌ക്കെതിരെ തിരിഞ്ഞ രാഹുൽ ഗാന്ധിക്ക് ട്രോൾ മഴയായിരുന്നു തുടർന്ന് നേരിടേണ്ടി വന്നത്. അമിത് ഷായ്ക്ക് ചരിത്രം അറിയില്ലെന്ന് പറയുന്ന രാഹുൽ ഗാന്ധി ആദ്യം പോയി ചരിത്രം പഠിക്കണമെന്നാണ് നിരവധി പേരുടെ കമന്റ്. വിനായക് സവർക്കർ ജയിലിൽ കിടന്നത് പോലെ എപ്പോഴെങ്കിലും നെഹ്‌റു ജയിലിൽ കിടന്നിട്ടുണ്ടോ എന്നും ചോദ്യങ്ങൾ ഉയർന്നു. സാങ്കേതികമായി പറയുകയാണെങ്കിൽ മറ്റ് കോൺഗ്രസ് നേതാക്കളെ പോലെ നെഹ്രുവും ജയിൽവാസം അനുഭവിച്ചിട്ടുണ്ടെങ്കിലും, ബ്രിട്ടീഷ് അനുഭാവിയും ജന്മം കൊണ്ട് മാത്രം ഹിന്ദുവും, പകുതി യൂറോപ്യനും ആണെന്ന് കരുതുകയും അത് അനവധി തവണ പറയുകയും ചെയ്തിട്ടുള്ള നെഹ്‌റുവിനെ ബ്രിട്ടിഷുകാർ തങ്ങളുടെ തന്നെ ഒരാളായിട്ടാണ് എല്ലായ്പ്പോഴും കരുതിയിരുന്നത്. നെഹ്‌റുവിനെ ബ്രിടീഷുകാർ, അഹമ്മദ് നഗർ ഫോർട്ട് ജയിൽ പോലെയുള്ള എല്ലാവിധ സൗകര്യങ്ങളും ഉള്ള സ്ഥലത്ത് പാർപ്പിച്ചപ്പോൾ, വീർ സവർക്കറിനെ പോലുള്ള യഥാർത്ഥ രാജ്യസ്നേഹികൾക്ക് ആന്ഡമാനിലെ ഏകാന്ത തടവുകളും കൊടും പീഡനവും ആണ് വിധിച്ചിരുന്നത്.

മഹാത്മാ ഗാന്ധി അടക്കമുള്ള നേതാക്കൾ അനവധി ബഹുജന പ്രക്ഷോഭങ്ങളിൽ പങ്കാളിയായി, സ്വതന്ത്ര സമര തീച്ചൂളയിലേക്ക് വന്നപ്പോൾ, ഇംഗ്ലണ്ടിലുള്ള വിദ്യാഭ്യാസം കഴിഞ്ഞ് ഒരു വിധ പരിക്കുകളും ഇല്ലാതെ തന്റെ പിതാവും ആ കാലഘട്ടത്തിലെ കോൺഗ്രസ് നേതാവുമായിരുന്ന മോത്തി ലാൽ നെഹ്രുവിന്റെ സ്വാധീനത്തിൽ, 1912 ൽ നേരിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുകയായിരുന്നു നെഹ്‌റു. ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം, 1915 ൽ ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുന്നത് വരെ, വല്ലപ്പോഴും മാത്രം ബ്രിട്ടീഷ് സർക്കാരിനെതിരെ മിതമായി മാത്രം ചില പ്രമേയങ്ങൾ പാസാക്കുന്ന, ഉന്നത ശ്രേണിയിലുള്ള ആൾക്കാരുടെ ഒരു സംഘടന മാത്രമായിരുന്നു കോൺഗ്രസ്. അവരുടെ നേതാക്കളിൽ ഭൂരിഭാഗവും പണ്ഡിതന്മാരും വ്യവസായികളും ഉന്നത വിദ്യാഭ്യാസമുള്ളവരുമായിരുന്നു. നമ്മുടെ വിഭവങ്ങൾ തുടർച്ചയായി ചൂഷണം ചെയ്യുന്ന ബ്രിട്ടന്റെ സാമ്പത്തിക നയത്തെ വിമർശിക്കുക എന്നതായിരുന്നു അവരുടെ പ്രധാന അജണ്ട. കോൺഗ്രസ് നഗര കേന്ദ്രീകൃത ജനങ്ങളുടെ, ഒരു സംഘടന മാത്രമായിരുന്നു. ഗ്രാമീണ മേഖലയോട് അവർക്ക് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. കർഷകരും തൊഴിലാളികളും കരകൗശല തൊഴിലാളികളും അവരുടെ സമരത്തിൽ നിന്ന് വളരെ അകലെയായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെയും അവർ പ്രതിഷേധിച്ചുവെങ്കിലും ബംഗാൾ, മദ്രാസ്, മുംബൈ എന്നിവിടങ്ങളിൽ അവരുടെ സാന്നിധ്യം ഇല്ലാതിരുന്നതിനാൽ അവർ ശ്രദ്ധിക്കപ്പെട്ടില്ല. അതായത് ഗാന്ധിജി വരുന്നതിനു മുൻപ് ഒരു സമരത്തിലും പങ്കെടുക്കാത്ത ഒരു അപ്പർ ക്ലാസ് എലൈറ്റ് മാത്രമായിരുന്നു നെഹ്‌റു. മുൻപ് സൂചിപ്പിച്ചത് പോലെ തന്നെ പൂർണ്ണമായും ഒരു ഹിന്ദുവായോ ഒരു ഇന്ത്യക്കാരനായോ സ്വതന്ത്ര സമര കാലഘട്ടത്തിലോ അതിനു ശേഷമോ നെഹ്‌റു കണ്ടിരുന്നില്ല.

ഗാന്ധിജിയുടെയും കോൺഗ്രസിന്റെയും സമരത്തിന്റെ ഓരം ചേർന്ന് പോയിരുന്ന, നന്നായി ഇംഗ്ലീഷ് സംസാരിച്ചിരുന്ന പാശ്ചാത്യരുമായി ഇടപഴകാൻ അറിയാമായിരുന്ന ഒരു വ്യക്തി മാത്രമായിരുന്നു നെഹ്‌റു. സാങ്കേതികമായി പല തവണ അദ്ദേഹം ജയിലിൽ ആയിരുന്നുവെങ്കിലും എല്ലാ വിധ സുഖ സൗകര്യങ്ങളും അദ്ദേഹം ജയിലിൽ ആസ്വദിച്ചിരുന്നു. സാമ്രാജ്യത്തിന് ഒരു ഭീഷണി അല്ലാത്തതിനാൽ ബ്രിട്ടീഷ് സർക്കാർ അവരുടെ ഭരണത്തിന്റെ ഒരു കാലഘട്ടത്തിലും നെഹ്‌റുവിനെ ഒരു ഭീഷണിയായി കണ്ടിരുന്നില്ല. മറിച്ച് തങ്ങളുടെ ഇന്ത്യയിലെ ഒരു അനുയായിയായി മാത്രമേ കണ്ടിരുന്നുള്ളൂ എന്ന്, നെഹ്രുവും മൌണ്ട് ബാറ്റണും അദ്ദേഹത്തിന്റെ ഭാര്യ എഡ്വിന മൌണ്ട് ബാറ്റണും തമ്മിലുള്ള ബന്ധത്തിൽ വ്യക്തമാകുന്നുണ്ട്. അതേസമയം, സ്വതന്ത്ര ലബ്ധിക്ക് മുന്നേ നെഹ്‌റു ചെയ്തത് നമുക്ക് ക്ഷമിക്കാമെങ്കിലും സ്വാതന്ത്രാനന്തരം നെഹ്‌റു ചെയ്ത മണ്ടത്തരങ്ങളുടെ ഫലമായിട്ടാണ് ജമ്മു കാശ്മീരിലെയും, അക്‌സായി ചിന്നിലെയും സ്ഥലങ്ങൾ ഇന്ത്യക്ക് നഷ്ടപെട്ടത്. ബ്രിടീഷുകാർ നമ്മെ വിട്ടുപോകുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈന്യമായിരുന്ന റോയൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയെ നെഹ്‌റു ദുർബലപ്പെടുത്തിയത് കൊണ്ടാണ് 1961 ൽ ചൈന ഇന്ത്യയെ ആക്രമിച്ചത് എന്നാണ് ചരിത്രം. കശ്മീരിന്റെ കാര്യത്തിൽ ഐക്യരാഷ്ട്ര സഭയെ സമീപിച്ച നെഹ്‌റു എന്ത് കൊണ്ടാണ് അക്‌സായി ചിന്നിന്റെയും ടിബറ്റിന്റേയും കാര്യത്തിൽ മൗനം പാലിച്ചത് എന്നത് ദുരൂഹമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഭൂരിഭാഗം അംഗങ്ങളും എതിർത്തെങ്കിലും എന്ത് കൊണ്ടാണ് കാശ്മീരിന് പ്രേത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നെഹ്‌റു കൊണ്ട് വന്നത് എന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കും. എന്തായാലും, ചരിത്രം ഇങ്ങനെയൊക്കെ ആയിരിക്കെ, അമിത് ഷായെ ചരിത്രം പഠിപ്പിക്കുന്നതിന് മുന്നേ നെഹ്‌റു കുടുംബത്തിലെ ഇളമുറ തമ്പുരാൻ സ്വയം അല്പം ചരിത്രം പഠിക്കുന്നത് നല്ലതായിരിക്കും. എന്തായാലും സമൂഹ മാധ്യമങ്ങളിൽ നിന്നും മാത്രമല്ല സ്വന്തം പാർട്ടിയിൽ നിന്ന് പോലും രാഹുൽ ഗാന്ധിയെ ആരും ഗൗരവമായി എടുക്കുന്നില്ല എന്നതിന്റെ ഉദാഹരണം തന്നെയാണ് ശശി തരൂരിന്റെ പ്രസ്താവന.

admin

Recent Posts

എന്തുകൊണ്ട് തോറ്റു? ലോക്സഭാ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‌ക്കൊരുങ്ങി സിപിഎം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തോൽവി നേരിട്ടതിന്റെ കാരണം കണ്ടെത്താൻ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കൊരുങ്ങി സിപിഎം. പാർട്ടി വോട്ടുകളിലെ…

2 mins ago

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

8 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

8 hours ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

8 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

9 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

9 hours ago