Notorious thief Bundy Chor now in Alappuzha? Police investigation focusing on CCTV footage; Warning to people
ആലപ്പുഴ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയിട്ടുള്ളതായി സൂചന. അമ്പലപ്പുഴയിലെ ഒരു ബാറിലെ സിസിടിവി ദൃശ്യങ്ങളിലാണ് ബണ്ടി ചോർ ആണെന്ന് സംശയിക്കുന്ന ഒരാളുടെ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തെ തുടർന്ന് പോലീസ് അമ്പലപ്പുഴയിലെ ബാറിൽ എത്തി പരിശോധന നടത്തി.
അവസാനമായി കോയമ്പത്തൂർ ജയിലിലായിരുന്ന ബണ്ടി ചോർ പുറത്തിറങ്ങിയശേഷം ആലപ്പുഴയിൽ എത്തിയെന്നാണ് സൂചന. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ മദ്യപിക്കാൻ എത്തിയ വ്യക്തിയുടെ ദൃശ്യങ്ങൾ ബണ്ടി ചോറുമായി രൂപസാദൃശ്യം ഉള്ളവയാണ്. ഇയാളെ കണ്ട് സംശയം തോന്നിയ മറ്റൊരു വ്യക്തി അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തിയത്. സമീപത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.
സംഭവവുമായി ബന്ധപ്പെട്ട് വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പോലീസ് പരിശോധന നടത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും ഉണ്ടായാൽ പോലീസിനെ വിവരം അറിയിക്കണം എന്നും പോലീസ് അഭ്യർത്ഥിച്ചു. ഹൈടെക് കള്ളൻ എന്നറിയപ്പെടുന്ന ബണ്ടി ചോറിന്റെ പേരിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകൾ ആണ് ഉള്ളത്. നേരത്തെ തിരുവനന്തപുരത്ത് നടത്തിയ മോഷണത്തിൽ പിടിയിലായിരുന്ന ഇയാൾ കേരളത്തിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…