ടി20 ലോകകപ്പിനുള്ള പുതിയ ടീം ജേഴ്സി പുറത്തിറക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ‘ആരാധകരില്‍ നിന്നും പ്രചോദനം കൊണ്ട ജേഴ്സി’എന്ന് പുതിയ ജേഴ്സിയെ കുറിച്ച് ബിസിസിഐ പറഞ്ഞു.
“ബില്യണ്‍ ചിയേഴ്സ് ജേഴ്സി” എന്ന് പേരിട്ടിരിക്കുന്ന ജേഴ്സി ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക കിറ്റ് സ്പോണ്‍സര്‍മാരായ എംപിഎല്‍ സ്പോര്‍ട്സാണ് പുറത്തിറക്കിയത്. പ്രഷ്യന്‍ ബ്ലൂ, റോയല്‍ ബ്ലൂ നിറങ്ങളിലായാണ് ജേഴ്സി വരുന്നത്.
“ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജേഴ്സിയില്‍ ആരാധകരെ അനുസ്മരിക്കുന്നത്.” പ്രതീകാത്മക ശബ്ദ തരംഗങ്ങളായി ജേഴ്സിയില്‍ നല്‍കിയിരിക്കുന്നത് ആരാധകരുടെ ആഹ്ളാദ പ്രകടനങ്ങള്‍ ആണെന്ന് എംപിഎല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
“ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ നിന്നും മാത്രമല്ല, ലോകമെമ്പാടുമുള്ള പിന്തുണ ആസ്വദിക്കുന്നു, അവരുടെ ആവേശവും ഊര്‍ജ്ജവും ആഘോഷിക്കാന്‍ ഈ ജേഴ്സിയേക്കാള്‍ മികച്ച മാര്‍ഗമില്ല.” എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.
അതേസമയം ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ലോകകപ്പ് നടക്കുക.
ദുബായിയില്‍ വെച്ച് പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത് .
ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…
താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
കെ എസ് ആര് ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…
മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…
യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…