India

നയിക്കാൻ ഇനി വി നാരായണൻ !! കാലാവധി പൂർത്തിയാക്കിയ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് സ്ഥാനമൊഴിഞ്ഞു ; ചുമതലയേറ്റ് പുതിയ ചെയർമാൻ വി നാരായണൻ

കാലാവധി പൂർത്തിയാക്കിയ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് സ്ഥാനമൊഴിഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായ വി. നാരായണൻ ചുമതലയേറ്റു . എസ് സോമനാഥ് കഴിഞ്ഞ ദിവസം വി നാരായണന് ചുമതലകൾ കൈമാറിയിരുന്നു. എസ് സോമനാഥിന് ഐഎസ്ആർഒ ഉദ്യോഗസ്ഥർ യാത്രയയപ്പ് നൽകി. പുതുതായി ചുമതലയേറ്റ വി നാരായണൻ ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തിന് പുറമെ കേന്ദ്രസർക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറിസ്ഥാനവും വഹിക്കും.

ജിഎസ്എൽവി, എംകെ-3, ക്രയോജനിക് എഞ്ചിൻ ഉൾപ്പെടെയുള്ള പദ്ധതികളിൽ പ്രധാന പങ്കുവഹിച്ച വി നാരായണൻ ഇനി 2 വർഷം കൂടി ഈ സ്ഥാനങ്ങളിൽ തുടരും. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേലാട്ടുവിളൈ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നാരായണൻ. പരേതനായ വന്നിയപെരുമാളിന്റെയും എസ്.തങ്കമ്മാളിന്റെയും മൂത്ത മകനാണ്.

Anandhu Ajitha

Recent Posts

തിരുവനന്തപുരം നഗരസഭ : ബി ജെ പിയും, സി പി എമ്മും തുറന്ന പോരിലേക്കോ?

തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…

4 minutes ago

ബംഗ്ലാദേശിനെ പ്രതിഷേധം ആളിക്കത്തുന്നു ; ലോകരാജ്യങ്ങൾ ഒരുമിക്കും

ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…

1 hour ago

ഭീകരവാദികളെ വലയിട്ട് പിടിച്ചു സുരക്ഷാ സേന

ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…

1 hour ago

വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം

വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…

1 hour ago

സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ബിജെപി കൗൺസിലർ കരമന അജിത്ത് I KARAMANA AJITH

ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…

18 hours ago

സഖാക്കളെ ഞെട്ടിച്ച് ബിജെപി പ്രവർത്തകരുടെ ക്ലൈമാക്‌സ് ! TVM CORPORATION

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…

19 hours ago