Kerala

ഷംസീർ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം; സ്പീക്കറായാലും മതസ്പർദ്ധയുണ്ടാക്കുന്ന പരാമർശം നടത്തിയാൽ ന്യായീകരിക്കാനാകില്ല; ആഗസ്റ്റ് 2 വിശ്വാസസംരക്ഷണ ദിനമായി ആചാരിക്കാൻആഹ്വാനം ചെയ്‌ത്‌ എൻ എസ് എസ്

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രത്യക്ഷ സമരവുമായി എൻ എസ് എസ്. സ്പീക്കറായാലും മതസ്പർദ്ധയുണ്ടാക്കുന്ന പരാമർശം നടത്തിയാൽ ന്യായീകരിക്കാനാകില്ലെന്നും ഷംസീർ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും സംഘടന ആവശ്യപ്പെട്ടു. ആഗസ്റ്റ് 2 വിശ്വാസസംരക്ഷണ ദിനമായി ആചരിക്കാനും കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. താലൂക്ക് യൂണിയൻ പ്രസിഡന്റുമാർക്കയച്ച സർക്കുലറിലാണ് ഈ വിവരങ്ങളുള്ളത്. ഹിന്ദുക്കളുടെ ആരാധനാ മൂർത്തിയായ ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ടുള്ള കേരളാ നിയമസഭാ സ്പീക്കറുടെ പ്രസ്താവന ഏറെ വേദനിപ്പിച്ചുവെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് ഇത് ഉൾക്കൊള്ളാനാകില്ലെന്നും സ്പീക്കർ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും സംഘടന നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഓഗസ്റ്റ് 02 ന് വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി എല്ലാ സംഘടനാംഗങ്ങളും അടുത്തുള്ള ഗണപതി ക്ഷേത്രം സന്ദർശിച്ച് വഴിപാടുകളും പ്രാർത്ഥനകളും നടത്താനാണ് സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാലിതിൻറെ പേരിൽ മതവിദ്വേഷം ജനിപ്പിക്കുന്ന നടപടികളൊന്നും പാടില്ലെന്നും സർക്കുലർ നിർദ്ദേശിക്കുന്നു. സ്പീക്കർ മാപ്പുപറയണമെന്ന് എൻ എസ് എസ് ആവശ്യപ്പെട്ടതിന് ശേഷം സ്പീക്കർ പറഞ്ഞത് ശാസ്ത്രമാണെന്നും പ്രസ്താവനയിൽ മാപ്പുപറയേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രത്യക്ഷ സമരങ്ങൾക്കെന്ന സൂചന നൽകിക്കൊണ്ട് എൻ എസ് എസ് നേതൃത്വം കീഴ്ഘടകങ്ങൾക്ക് സർക്കുലറയച്ചത്. സ്‌പീക്കറുടെ പ്രസ്‌താവനയെ ബന്ധപ്പെട്ടവർ നിസ്സാരവൽക്കരിക്കുകയാണെന്ന് എൻ എസ് എസ് ആരോപിക്കുന്നു. അതേസമയം ഷംസീറിനെതിരെ കൂടുതൽ ഹിന്ദു സംഘടനകൾ രംഗത്തുവന്നു. ധീവരസഭയും സമാനമായ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

Kumar Samyogee

Recent Posts

മസാല ബോണ്ട് ഇടപാട് ! തുടർ നടപടികളുമായി ഇഡിക്ക് മുന്നോട്ട് പോകാം; നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച് ‌

മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…

12 hours ago

സമ്പൂർണ്ണ ശുദ്ധികലശം ! തമിഴ്‌നാട്ടിൽ വോട്ടർ പട്ടികയ്ക്ക് പുറത്ത് പോവുക 97.37 ലക്ഷം പേർ ! എസ്‌ഐആറിന് ശേഷം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…

13 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റുമായി എസ്ഐടി! സ്മാർട്ട് ക്രിയേഷൻ സിഇഒയും തട്ടിയെടുത്ത സ്വർണ്ണം വാങ്ങിയ ജ്വല്ലറി ഉടമയും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…

15 hours ago

രാജ്യം ആദ്യം ! സിനിമ അത് കഴിഞ്ഞേയുള്ളു !റസൂൽ പൂക്കുട്ടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ | RASUL POOKUTTY

ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…

15 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഖാക്കളെ പൂട്ടാൻ കേന്ദ്ര ഏജൻസി രംഗത്ത് I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…

16 hours ago

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

16 hours ago