India

വിനോദവ്യവസായത്തിൽ നിന്ന് ആത്മീയതയിലേക്ക് ; നൂപുർ അലങ്കാറിന്റെ തീരുമാനത്തിൽ ഞെട്ടൽ മാറാതെ ആരാധകര്‍

വിനോദവ്യവസായത്തിൽ നിന്ന് പിന്മാറുകയാണെന്ന പ്രഖ്യാപനവുമായി നടി നൂപുർ അലങ്കാർ. മൂന്നു പതിറ്റാണ്ടോളം വിവിധ പരിപാടികളിലൂടെ കാണികളുടെ ഹൃദയം കവർന്ന ടിവി താരം താൻ ആത്മീയപാത സ്വീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. നടി സന്യാസം സ്വീകരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. കാവി വസ്ത്രം ധരിച്ചു താരം മുൻപു പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ശരിക്കും സന്യാസത്തിലേക്കു വഴിമാറിയത് അപ്രതീക്ഷിതമെന്ന് ആരാധകർ പറയുന്നു. ഷൂട്ടിങ് ഉപേക്ഷിച്ച നടി ഇപ്പോൾ ഹിമാലയ യാത്രയിലാണ്. ‘‘ആത്മീയതയോട് എനിക്കെപ്പോഴും ഇഷ്ടമുണ്ടായിരുന്നു. ‘അധ്യാത്മകത’ പിന്തുടരുന്നുമുണ്ടായിരുന്നു. പൂർണമായും ആത്മീയതയിലേക്ക് എന്നെ അർപ്പിക്കാനുള്ള സമയമായി’’– ഇടൈംസിനോട് നൂപുർ പറഞ്ഞു.

‘‘ജീവിതത്തിൽ ഇനി നാടകീയതയ്ക്ക് ഇടമില്ലാത്തതിനാൽ അഭിനയം ‘മിസ്’ ചെയ്തെന്ന തോന്നലുണ്ടാവില്ല. എല്ലാത്തരം വേഷങ്ങളും അഭിനയിച്ചു. 2020 ഡിസംബറിൽ അമ്മ മരിച്ചതിനുശേഷം, എന്തെങ്കിലും നഷട്പ്പെടുമെന്നോർത്ത് ദുഃഖിക്കേണ്ടതില്ലെന്ന് തിരിച്ചറിഞ്ഞു. എല്ലാ പ്രതീക്ഷകളിൽനിന്നും കർത്തവ്യങ്ങളിൽനിന്നും മോചിതയായതുപോലെ തോന്നി.

കുടുംബജീവിതം ഉപേക്ഷിച്ചു സന്യാസം തിരഞ്ഞെടുത്തപ്പോൾ ഭർത്താവിന്റെ പ്രതികരണം എങ്ങനെയെന്നതിനെക്കുറിച്ചു നടിയോടു പ്രതികരണം ആരാഞ്ഞിരുന്നു. ‘‘ഞാനതു ചോദിച്ചില്ല . ഞാനെങ്ങോട്ടാണു പോകുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സന്യാസത്തെക്കുറിച്ചു നേരത്തേതന്നെ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹവും കുടുംബവും എന്റെ തീരുമാനം അംഗീകരിച്ച് എന്നെ സ്വതന്ത്രയാക്കി. വിവാഹബന്ധം ഇതുവരെയും മികച്ചതായിരുന്നു. വേർപിരിയുന്നതിനായി നിയമവഴി സ്വീകരിച്ചിട്ടില്ല. അലങ്കാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു’’– താരം പറഞ്ഞു.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

18 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

22 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

22 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

2 days ago