ഓഫീസർ കേഡറ്റ് എസ്.ബാലുവിന്റെ ഭൗതികദേഹം ജന്മനാട്ടിൽ എത്തിച്ചപ്പോൾ
തിരുവനന്തപുരം: ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐ.എം.എ.) സൈനിക പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസർ കേഡറ്റ് എസ്. ബാലുവിന് ജന്മനാട് സൈനിക ബഹുമതികളോടെ വിട നൽകി. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടന്ന സംസ്കാര ചടങ്ങിൽ സൈനിക ഉദ്യോഗസ്ഥരും സർക്കാർ പ്രതിനിധികളും പൊതുജനങ്ങളും പങ്കെടുത്തു.
ഇന്നലെ രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ബാലുവിന്റെ ഭൗതികദേഹം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാർ പ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങിയിരുന്നു. തുടർന്ന്, അദ്ദേഹത്തിന്റെ ഭൗതികദേഹം പാങ്ങോട് മിലിട്ടറി ആശുപത്രിയിൽ സൂക്ഷിക്കുകയും ശനിയാഴ്ച രാവിലെ എട്ടുമണിയോടെ വസതിയിലെത്തിക്കുകയും ചെയ്തു.
മരണപ്പെട്ട സൈനികന് ആദരാഞ്ജലികൾ അർപ്പിച്ച് ചീഫ് ഓഫ് ആർമി സ്റ്റാഫ്, കേരള ആൻഡ് കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാൻഡിങ്, പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ എന്നിവർക്കായി പ്രതിനിധികൾ പുഷ്പചക്രം അർപ്പിച്ചു. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐ.എ.എസ്. ആദരാഞ്ജലികൾ അർപ്പിച്ചു. വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം, പൂർണ്ണ സൈനിക ബഹുമതികളോടെ ശാന്തികവാടത്തിൽ സംസ്കാരം നടന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…