Categories: IndiaSports

വിചിത്രമായ ആഗ്രഹവുമായി വയോധികന്‍; ‘പി.വി സിന്ധുവിനെ വിവാഹം കഴിപ്പിച്ച് തന്നില്ലെങ്കില്‍ തട്ടിക്കൊണ്ട് പോകും’എന്ന് ആവശ്യം; ഞെട്ടിത്തരിച്ച് ജില്ലാ ഭരണകൂടം

ചെന്നൈ: ബാഡ്മിന്‍റണിലെ ലോക ചാമ്പ്യനായ പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ നിവേദനവുമായി വയോധികന്‍ രംഗത്ത് . തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലക്കാരനായ എഴുപത്‌വയസുള്ള മലൈസാമിയാണ് വിചിത്രമായ ആവശ്യവുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നിവേദനം മലൈസാമി കലക്ടര്‍ക്ക് കൈമാറി. 24 കാരിയായ ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിനെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് മലൈസാമി നിവേദനത്തില്‍ പറഞ്ഞിരിക്കുന്നത്.

വിവാഹത്തിന് ആവശ്യമായ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചില്ലെങ്കില്‍ പി വി സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുമെന്നും ഇയാള്‍ രാമനാഥപുരം ജില്ലാ കളക്ടര്‍ക്ക് നല്‍കിയ കത്തില്‍ പറഞ്ഞിട്ടുണ്ട്. ജില്ലാ കളക്ടര്‍ സംഘടിപ്പിച്ച പ്രതിവാര യോഗത്തിനിടെയായിരുന്നു സംഭവം. പൊതുജനങ്ങള്‍ക്ക് അവരുടെ അപേക്ഷകളും പരാതികളും സമര്‍പ്പിക്കാന്‍ വേണ്ടിയാണ് പ്രതിവാര യോഗം നടത്തുന്നത്.

ബാഡ്മിന്‍റണ്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായ പി.വി സിന്ധുവിന്‍റെയും തന്‍റെയും ഫോട്ടോയും സിന്ധുവിനെ വിവാഹം കഴിക്കാനുള്ള താല്‍പര്യം വ്യക്തമാക്കുന്ന കത്തും കൊണ്ടായിരുന്നു മലൈസാമി രാമനാഥപുരം കളക്ട്രേറ്റില്‍ എത്തിയത്. നിവേദനം വായിച്ചുനോക്കിയ കളക്ടര്‍ ഇയാളോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴും വിവാഹം കഴിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തത്.

admin

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഡനം ! പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുൻ‌കൂർ ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ്…

23 mins ago

പെരിഞ്ഞനത്തെ ഭക്ഷ്യവിഷബാധ മരണം ! കുഴിമന്തി വിറ്റ സെയ്ൻ ഹോട്ടൽ പ്രവർത്തിച്ചത് ലൈസൻസില്ലാതെ

പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഇവർ കഴിച്ചിരുന്ന കുഴിമന്തി വിറ്റ സെയിൻ ഹോട്ടൽ ലൈസൻസില്ലെന്ന്…

30 mins ago

വിഘടനവാദ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ഓൺലൈൻ മാദ്ധ്യമ മേഖലയും

ഓൺലൈൻ മാദ്ധ്യമ മേഖലയിലേക്ക് പണം പുഴപോലെ ഒഴുകുന്നു ! ഞട്ടിപ്പിക്കുന്ന വിവരങ്ങൾ ഇന്റലിജൻസ് ബ്യുറോയ്ക്ക് I ONLINE MEDIAS

1 hour ago

എല്ലാം ശുഭം ! പാർട്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു ! ധ്യാനത്തിന് മോദി കന്യാകുമാരിയിൽ

വിശ്വവിജയത്തിനായി വിവേകാനന്ദൻ പുറപ്പെട്ട വിവേകാനന്ദ പാറയിൽ മൂന്നാമൂഴം തുടങ്ങുംമുമ്പ് മോദി ധ്യാനത്തിനെത്തും I VIVEKANANDA ROCK

2 hours ago