പാലക്കാട് :വന്ദേഭാരത് എക്സ്പ്രസിന്റെ കന്നി യാത്രയിൽ വി.കെ. ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ ആർ പി എഫ് കേസെടുത്തു.യുവമോര്‍ച്ച നല്‍കിയ പരാതിയിലാണ് ഷൊര്‍ണൂര്‍ ആര്‍പിഎഫ് കേസെടുത്തിരിക്കുന്നത്.ഷൊർണൂർ സ്‌റ്റേഷനിൽ ട്രെയിനിനു നൽകിയ സ്വീകരണത്തിനിടെയായായിരുന്നു പ്രവർത്തകർ ട്രെയിനിലെ ബോഗിയിലെ ഗ്ലാസിൽ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ പോസ്‌റ്റർ പതിപ്പിച്ചത്. തൊട്ട് പിന്നാലെ ആർപിഎഫ് ഉദ്യോഗസ്ഥർ പതിപ്പിച്ച പോസ്റ്റർ കീറിക്കളഞ്ഞു. ഇതേത്തുടർന്നാണ് പോസ്റ്റർ പതിപ്പിച്ച ആളും ആർപിഎഫ് ഉദ്യോഗസ്ഥനും തമ്മിൽ തർക്കമുണ്ടായത്.
എന്നാൽ പോസ്‌റ്റർ പതിപ്പിക്കാൻ ആരെയും തങ്ങൾ ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. തന്റെ അറിവോടെയല്ല പോസ്റ്റർ പതിപ്പിച്ചതെന്ന് വി.കെ. ശ്രീകണ്ഠനും പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ കൈവശം പശയോ കവറോ ഉണ്ടായിരുന്നില്ലെന്നും മഴസമയത്ത് ഫോട്ടോയെടുക്കാൻ ആരെങ്കിലും ചിത്രം ഗ്ലാസ്സിൽ ചേർത്തുവച്ചതാകാമെന്നുമാണ് എംപിയുടെ വിശദീകരണം
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…