Kerala

സംസ്ഥാനത്തെ ഓണകിറ്റ് വിതരണം പാളി; കിറ്റുകൾ തയ്യാറായത് തിരുവനന്തപുരത്ത് മാത്രംമറ്റ് ജില്ലകളിൽ വിതരണം നാളെ മുതൽ, കശുവണ്ടി പായസം മിക്സ് എന്നിവ എല്ലായിടത്തും എത്തിയില്ലെന്ന് ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണകിറ്റ് വിതരണം പാളി. കിറ്റുകൾ തിരുവനന്തപുരത്ത് മാത്രമാണ് വിതരണം ചെയ്ത് തുടങ്ങിയത്. ഓണം മുറ്റത്ത് എത്തിയിട്ടും ഇതുവരെ കിറ്റ് വിതരണം നടക്കാത്തത് വലിയ ചർച്ചക്കിടയാക്കിയിരുന്നു. കശുവണ്ടി പായസം മിക്സ് എന്നിവ എല്ലായിടത്തും എത്തിയില്ലെന്നും മറ്റ് ജില്ലകളിൽ വിതരണം നാളെ മുതൽ മാത്രമേ തുടങ്ങൂ എന്ന വിശദീകരണമാണ് മന്ത്രി നൽകിയത്.
ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ സപ്ലൈകോയിൽ നിലവിൽ സ്റ്റോക്കില്ലാത്തതാണ് വിതരണം വൈകിയതിനുള്ള കാരണമായി മന്ത്രി പറഞ്ഞത്. അതേപോലെ ഇത്തവണ എല്ലാവർക്കും ഓണകിറ്റ് ലഭിക്കില്ലെന്നത് കേരളം ഒന്നടങ്കം ചർച്ചയായിരിക്കുകയാണ്. കിറ്റ് എല്ലാവർക്കും ഇല്ലെന്നത് മാത്രമല്ല സബ്‌സിഡി സാധനങ്ങൾ സപ്ലൈകോയിൽ ലഭ്യമാകുന്നില്ലെന്നതും വലിയ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. അതേസമയം അവശ്യ സാധനങ്ങൾക്ക് പോലും വില വർദ്ധിക്കുന്നതും ഏറെ പ്രയാസപ്പെടുത്തുകയാണ്.

ഇത്തവണ ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് സർക്കാർ നൽകുന്നത്. ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും മാത്രമായി നൽകുവാനാണ്‌ സർക്കാർ തീരുമാനം. തേയില, ചെറുപയർപരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടിഉപ്പ് തുടങ്ങിയവയാണ് ഇത്തവണത്തെ കിറ്റിലെ സാധനങ്ങൾ. കഴിഞ്ഞതവണ ഓരോ ഇനത്തിന്റെയും തൂക്കവും ബ്രാൻഡ് പേരും സപ്ലൈകോ മുൻകൂട്ടി പ്രചരിപ്പിച്ചിരുന്നു. വില ഉയർന്നുനിൽക്കുന്നതിനാൽ ഏലയ്ക്കയും, ശർക്കരവരട്ടിയും ഉണക്കലരിയും പഞ്ചസാരയുമൊക്കെ കിറ്റിൽനിന്ന് പുറത്തായിരിക്കുകയാണ്.

Anusha PV

Recent Posts

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

32 mins ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

44 mins ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

48 mins ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

1 hour ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

1 hour ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളേജിൽ വീണ്ടും ശസ്ത്രക്രിയപിഴവ്! പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടെന്ന് പരാതി

കോഴിക്കോട്: മെഡ‍ിക്കൽ‌ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ്…

1 hour ago