ഹാർദിക് പാണ്ട്യ സിക്സ് നേടുന്നു
പ്രോവിഡൻസ് : മൂന്നാം മത്സരത്തിൽ മികച്ച ബാറ്റിങ് പ്രകടനം നടത്തി ടീമിനെ വിജയത്തിലെത്തിച്ചെങ്കിലും വൻ വിമർശനം നേരിട്ട് ഹാർദിക് പാണ്ഡ്യ.മത്സരത്തിൽ സിക്സ് അടിച്ചാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യയെ പരമ്പരയിലെ ആദ്യ വിജയത്തിലെത്തിച്ചത്. ഈ സമയത്ത് നോൺ സ്ട്രൈക്കിൽ ഉണ്ടായിരുന്ന തിലക് വർമയ്ക്ക് അർധ സെഞ്ചുറി തികയ്ക്കാൻ ഒരു റൺ കൂടി മതിയായിരുന്നു. ഇതാണ് വിമർശകരെ ഇളക്കി വിട്ടത്.
ആവശ്യത്തിന് പന്തുകൾ ബാക്കിയുണ്ടായിരുന്നിട്ടും തിലകിന് അർധ സെഞ്ചറി തികയ്ക്കാൻ ഹാർദിക് സ്ട്രൈക്ക് നൽകിയില്ലെന്നാണ് ഇപ്പോൾ ആരാധകർ ആരോപിക്കുന്നത്. റോവ്മൻ പവലിന്റെ 18–ാം ഓവറിലെ അഞ്ചാം പന്തിലാണ് ഹാർദിക് പാണ്ഡ്യ സിക്സർ പറത്തിയത്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ അരങ്ങേറിയ തിലക് വർമ ടീമിൽ സ്ഥിരതയാർന്ന പ്രകടനമാണു നടത്തുന്നത്. 39,51,49 എന്നിങ്ങനെയാണ് മൂന്നു മത്സരങ്ങളിൽ തിലക് വർമയുടെ സ്കോറുകൾ. ഹാർദിക്കിന്റെ രിയറിലെ തന്നെ ഏറ്റവും വെറുക്കപ്പെട്ട സിക്സർ ഇതാകുമെന്നാണ് ഒരു ആരാധകൻ സമൂഹ മാദ്ധ്യമത്തിൽ അഭിപ്രായപ്പെട്ടത്.
അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതിനാൽ നിർണ്ണായകമായ മൂന്നാം മത്സരം ഏഴു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തപ്പോൾ, 17.5 ഓവറിൽ മൂന്നു വിക്കറ്റിന് ഇന്ത്യ വിജയ ലക്ഷ്യത്തിലെത്തി. സൂര്യകുമാർ യാദവ് 44 പന്തുകളിൽനിന്ന് 83 റൺസെടുത്തു ഇന്ത്യൻ സ്കോറിങ്ങിന്റെ നട്ടെല്ലായി. ഹാർദിക് പാണ്ഡ്യ15 പന്തിൽ 20 റൺസെടുത്തു പുറത്താകാതെനിന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…