Entertainment

ആര്‍എസ്എസിന്റെ നൂറുവര്‍ഷത്തെ ചരിത്രവുമായി ‘വണ്‍ നേഷന്‍’ വരുന്നു; സംവിധാനം പ്രിയദര്‍ശന്‍ അടക്കം 6 പേർ

ദില്ലി: രാഷ്ട്രീയ സ്വയം സേവക് സംഘിന്‍റെ നൂറുവര്‍ഷത്തെ ചരിത്രം പറയുന്ന സീരിസ് വരുന്നു. 2025 ല്‍ ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സീരിസ് അണിയറയില്‍ ഒരുങ്ങുന്നത്. ദേശീയ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകരാണ് ഈ സീരിസ് ഒരുക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍സ് പങ്കുവച്ച ട്വീറ്റ് പറയുന്നത്.

‘വണ്‍ നേഷന്‍’ അഥവ ‘ഏക് രാഷ്ട്ര്’ എന്നാണ് സീരിസിന്‍റെ പേര്. സീരിസിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. പ്രിയദര്‍ശന്‍, വിവേക് അഗ്നിഹോത്രി, ഡോ.ചന്ദ്രപ്രകാശ് ദിവേധി, ജോണ്‍ മാത്യു മാത്തന്‍, മഞ്ജു ബോറ, സഞ്ജയ് സിംഗ് എന്നിവരാണ് സീരിസ് ഒരുക്കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ തന്നെ ഈ പ്രൊജക്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി എക്സ് അക്കൌണ്ടില്‍ പോസ്റ്റ് ഇട്ടിരുന്നു. ‘ഇന്ത്യയുടെ ഒരിക്കലും വാഴ്ത്താത്ത ഹീറോകളുടെ കഥയാണ് ഇത്. 100 വര്‍ഷത്തോളം അവര്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ജീവിതം തന്നെ സമര്‍പ്പിച്ചു’ – അന്ന് വിവേക് അഗ്നിഹോത്രിയുടെ പോസ്റ്റില്‍ പറഞ്ഞു. വിഷ്ണു വര്‍ദ്ധന്‍ ഇന്ദൂരി, ഹിതേഷ് താക്കര്‍ എന്നിവരാണ് ഈ സീരിസ് നിര്‍മ്മിക്കുന്നത്.

2025ല്‍ ആര്‍എസ്എസ് നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഈ സീരിസ് ഇറങ്ങും എന്നാണ് റിപ്പോര്‍ട്ട്. സീരിസിലെ താര നിര്‍ണ്ണയം അടക്കം നടക്കാനുണ്ടെന്നാണ് വിവരം. അതേസമയം, ബോളിവുഡിലെയും പ്രദേശിക ചലച്ചിത്ര രംഗത്തെയും പ്രമുഖ താരങ്ങള്‍ വണ്‍ നേഷന്‍‌ സീരിസില്‍ വേഷമിടുമെന്നാണ് വിവരം.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

24 minutes ago

യുദ്ധഭൂമിയിലെ പുതിയ സമരഭടന്മാരുടെ രംഗപ്രവേശം മാർട്ടിൻ ആന്റണിയുടെ പുതിയ വെളിപ്പെടുത്തലുകൾ കാരണമോ?

പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…

52 minutes ago

പ്രതിപക്ഷ ബഹളം വിലപ്പോയില്ല ! ശബ്ദ വോട്ടിൽ വിബിജി റാം ജി ബിൽ പാസാക്കി ലോക്‌സഭ

ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…

53 minutes ago

ചൈനീസ് അക്കാദമിയുടെ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാർ നാവിക താവളത്തിനടുത്ത് ! വൻ ആശങ്ക

കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…

3 hours ago

ചുവപ്പിൽ നിന്ന് പച്ചയിലേക്ക് !! നിറം മാറ്റി വിസ്മയിപ്പിച്ച് 3I അറ്റ്ലസ്; ഡിസംബർ 19ന് ഭൂമിയോട് ഏറ്റവും അടുത്ത ദൂരത്തിൽ; ആകാംക്ഷയോടെ ശാസ്ത്രലോകം

പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…

4 hours ago

നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ! 2 ടയറുകൾ പൊട്ടി ! വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; യാത്രക്കാർ സുരക്ഷിതർ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…

4 hours ago