CRIME

പബ്ജി കളിക്കുന്നതിനിടെ തർക്കം; മുംബൈയിൽ യുവാവിനെ കുത്തിക്കൊന്നു; ഒരാൾ അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത രണ്ട് പേർ കസ്റ്റഡിയിൽ

മുംബൈ: മുംബൈയിൽ പബ്ജി കളിക്കുന്നതിനിടെ മൂന്ന് സുഹൃത്തുക്കൾ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മുംബൈ താനെ വർത്തക് നഗർ നിവാസിയായ സാഹിൽ ജാദവിനെ സുഹൃത്തുക്കളായ പ്രണവ് മാലിയും മറ്റ് രണ്ട് കുട്ടികളും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. പബ്ജി കളിക്കുന്നതിനിടെ വഴക്കുണ്ടാവുകയും തുടർന്ന് കുത്തുകയായിരുന്നു. മൂന്ന് പ്രതികളും ചേർന്ന് സാഹിലിനെ 10 തവണ കുത്തുകയും ഇര സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.

മദ്യലഹരിയിലായിരുന്ന മൂന്ന് പ്രതികൾ സാഹിലിനെ വീടിന് സമീപം വെച്ച് പിടികൂടുകയും കുത്തുകയുമായിരുന്നുവെന്ന് വർത്തക് നഗർ പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. “മൂന്ന് പ്രതികളും ഇരയും സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചവരാണ്, അവർ പതിവായി പരസ്പരം വഴക്കുകളിൽ ഏർപ്പെടാറുണ്ടായിരുന്നു” എന്നും പോലീസ് പറഞ്ഞു.

B4 Admin

Recent Posts

ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിൽ നിന്ന് വനംവകുപ്പ് പിൻമാറുന്നോ? മയക്കുവെടിക്കും വഴങ്ങാതെ ചക്കക്കൊമ്പൻ കാടുകയറി!

ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മയക്കുവെടിയേറ്റിട്ടും പ്രതീക്ഷിച്ച വേഗത്തിൽ തളരാതെ ആന നടത്തിയ…

3 hours ago

അതിർത്തികൾ കടന്ന് ശ്രീരാമകഥ! വിദേശത്തും തരംഗമായി രാമായണം: 1,777 കോടിയുടെ കുതിപ്പ്!

ഭാരത ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി ഒരുക്കിയ 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' ആഗോള സിനിമാ വിപണിയിൽ…

3 hours ago

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം: ഫണ്ട് മരവിപ്പിക്കാനും സ്ഥാപനങ്ങൾ സീൽ ചെയ്യാനും സംസ്ഥാനങ്ങൾക്ക് അധികാരം

ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…

14 hours ago

ഭാരതം–മലേഷ്യ സംയുക്ത സൈനികാഭ്യാസം ‘ഹരിമൗ ശക്തി’: യുദ്ധഭൂമിയിലെ രക്ഷാപ്രവർത്തനം, ഭീകരവിരുദ്ധ നീക്കങ്ങൾ, ഡ്രോൺ യുദ്ധതന്ത്രങ്ങൾ എന്നിവയിൽ പരിശീലനം

ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…

14 hours ago

സുപ്രീം കോടതി വിധിക്ക് സ്വാഗതം: വള്ളിയൂരിൽ വിളക്കേന്തി ബിജെപി പ്രവർത്തകരുടെ ഘോഷയാത്ര

തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…

15 hours ago

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു: അടൂർ സ്വദേശിനി ഗംഗയുടെ കൊലപാതകത്തിൽ കൊല്ലം സ്വദേശി അറസ്റ്റിൽ

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…

16 hours ago