ബെംഗളൂരു നഗരത്തെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ് ഷോ
ബെംഗളൂരു : പരസ്യ പ്രചാരണം തീരാൻ ഒരു ദിവസം മാത്രം അവശേഷിക്കെ കര്‍ണാടകയില്‍ പ്രചാരണത്തിനിറങ്ങി പ്രധാന നേതാക്കൾ. ബെംഗളൂരു നഗരത്തെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തി. അതേസമയം കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രചരണം തുടരുന്നത്. വൈകുന്നേരം ഇരുവരും ആദ്യമായി ബെംഗളൂരു നഗരത്തിലും പ്രചാരണത്തിനിറങ്ങും.
ഇന്നലെ 26 കിലോമീറ്റർ വമ്പൻ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി ഇന്ന് മറ്റൊരു റൂട്ടിലൂടെ 10 കിലോമീറ്റർ റോഡ് ഷോയാണ് നടത്തിയത്. എട്ടു മണിക്കൂർ നീളുന്ന മെഗാ റോഡ് ഷോയാണ് ബിജെപി ഇന്നലെ നിശ്ചയിച്ചിരുന്നെങ്കിലും നീറ്റ് പരീക്ഷ കണക്കിലെടുത്ത് രണ്ടു ദിവസമായി നടത്താൻ തീരുമാനിക്കുകയായിരുന്നു. വോട്ടെടുപ്പിനു മൂന്നു ദിവസം മാത്രമാണ് കർണ്ണാടകയിൽ ശേഷിക്കുന്നത്.
ന്യൂ തിപ്പസാന്ദ്ര റോഡിലെ കെംപഗൗഡ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് ഇന്നത്തെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച റോഡ് ഷോ, ഓൾഡ് മദ്രാസ് റോഡിലെ എച്ച്എഎൽ രണ്ടാം സ്റ്റേജിലേക്ക് നീങ്ങി. 11.30ന് ട്രിനിറ്റി സർക്കിളിലാണ് റോഡ് ഷോ സമാപിച്ചത്. മധ്യ ബെംഗളൂരുവിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് റോഡ് ഷോ കടന്നുപോയത്.
കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ബെംഗളൂരു സെൻട്രൽ എംപി പി.സി. മോഹനും റോഡ് ഷോയിൽ പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…