cbi
ദില്ലി : കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും (സിഎസ്എഎം) ഓൺലൈനിൽ പ്രചരിച്ച രണ്ട് കേസുകളുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥർ 20 സംസ്ഥാനങ്ങളിലെ 56 സ്ഥലങ്ങളിൽ തെരച്ചിൽ നടത്തുന്നതായി റിപ്പോർട്ട് . ന്യൂസിലൻഡിലെ ഇന്റർപോൾ യൂണിറ്റ് പങ്കുവെച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് തെരച്ചിൽ നടത്തുന്നത് . ഓപ്പറേഷൻ മേഘ ചക്രയുടെ കീഴിലാണ് റെയ്ഡ് .
ഓൺലൈനിൽ പ്രചരിച്ച കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന ഏറ്റവും വലിയ നടപടിയാണിത്. ഇന്റർപോൾ സിംഗപ്പൂരിൽ നിന്നുള്ള ക്ലൗഡ് സ്‌റ്റോറേജ് ഉപയോഗിച്ച് ഇൻറർനെറ്റിൽ സിഎസ്‌എഎം പ്രചരിപ്പിക്കുന്നവർക്കെതിരെ നടത്തിയ ഓപ്പറേഷൻ കാർബണിൽ ലഭിച്ച രഹസ്യവിവരങ്ങളും അടിസ്ഥാനമാക്കിയാണ് തെരച്ചിൽ നടത്തിയത്.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ ഓൺലൈനിൽ പ്രചരിപ്പിക്കുകയും പ്രായപൂർത്തിയാകാത്തവരെ ബ്ലാക്ക് മെയിൽ ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും തിരിച്ചറിയുകയും പിടികൂടുകയും ചെയ്യുക എന്നതാണ് ഓപ്പറേഷൻ മേഘ ചക്രയുടെ കീഴിൽ വരുന്നത് . ഈ റാക്കറ്റുകൾ വ്യക്തിഗതമായും സംഘടിത തലത്തിലും പ്രവർത്തിക്കുന്നു.
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…