Order to freeze accounts of 'Manjumalboys' makers; Complaint that he was cheated by not paying dividend or investment capital
എറണാകുളം: ‘മഞ്ഞുമ്മൽബോയ്സ്’ നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഉത്തരവ്. എറണാകുളം സബ് കോടതിയുടേതാണ് നടപടി. നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്‍റേയും, പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ട് ആണ് മരവിപ്പിച്ചത്.
അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. സിനിമക്കായി ഏഴു കോടി മുടക്കിയെങ്കിലും, ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ കബളിപ്പിച്ചു എന്നായിരുന്നു പരാതി. ഹർജിയിൽ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് നോട്ടീസ് അയച്ചു.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ അഭിനയിച്ച മഞ്ഞുമ്മല്‍ ബോയ്സ് ഏറെ പ്രതീക്ഷയോടെ 2024 ഫെബ്രുവരി 22 നാണ് തിയേറ്ററുകളിൽ എത്തിയത്. കേരളക്കരയിൽ മാത്രമല്ല കേരളത്തിന് പുറത്തും മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചു.
ഫെബ്രുവരി 22 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഗുണാ ഗുഹയിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു സർവൈവൽ ത്രില്ലറാണ്. ആരും സഹായിക്കാൻ വരാതെ ഗുഹയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണിത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…