യുവാവിന് ലഭിച്ച മാർബിൾ കഷ്‌ണം
ഇ കൊമേഴ്‌സ്യൽ വെബ്‌സൈറ്റായ ആമസോണിലൂടെ 1.86 ലക്ഷം രൂപയുടെ ഫോൺ ഓർഡർ ചെയ്ത ടെക്കിക്ക് കിട്ടിയത് മാർബിൾ കഷ്‌ണം. ബെംഗളുരുവിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന പ്രേമാനന്ദ് എന്ന യുവാവ് ഒക്ടോബർ 14ന് 1.86 ലക്ഷം വിലയുള്ള സാംസങ് ഗാലക്സിയുടെ ഇസഡ് ഫോൾഡ് സെവൻ സ്മാർട് ഫോണിന് ഓർഡർ ചെയ്തത്. ക്രെഡിറ്റ്കാർഡ് ഉപയോഗിച്ച് മുഴുവൻ തുകയും മുൻകൂറായി തന്നെ അടച്ചു.
ഒക്ടോബർ 19ന് വൈകുന്നേരമാണ് ഓർഡർ ചെയ്ത ഫോൺ കൈയിലെത്തിയത്. പാക്കറ്റ് ലഭിച്ചപ്പോൾ തന്നെ ഭാരവ്യത്യാസം യുവാവ് ശ്രദ്ധിച്ചിരുന്നു.അതിനാൽ വീഡിയോ ചിത്രീകരിച്ചു കൊണ്ടുതന്നെ പെട്ടി തുറന്ന പ്രേമാനന്ദ് ഞെട്ടിപ്പോയി. കനമുള്ള പെട്ടിയിൽ ഭദ്രമായി പൊതിഞ്ഞുവെച്ചത് വെള്ള നിറത്തിലെ ഒരു മാർബിൾ കഷ്ണമായിരുന്നു. ഉടൻ തന്നെ ആമസോണിലും, നാഷണൽ സൈബർക്രൈം റിപ്പോർട്ടിങ് പോർട്ടലിലും, ബംഗളുരുവിലെ കുമാരസ്വാമി ലേഔട്ട് പൊലീസ് സ്റ്റേഷനിലും പരാതിപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി അന്വേഷണവും ആരംഭിച്ചു.
അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന ആരംഭിച്ച ആമസോൺ, യുവാവിന്റെ പണം മുഴുവനായും തിരികെ നനൽകി. സംഭവത്തിൽ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…