Kerala

മുഷാറഫിന് കാർഗിൽ ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച സംഘടനയ്‌ക്കെതിരെ മറ്റ് സംഘടനകൾ രംഗത്ത്; എഐബിഇഎ അംഗത്വം ഉപേക്ഷിക്കാൻ ആഹ്വനം; ബാങ്ക് മാനേജ്മെന്റും നടപടിയിലേക്ക് ! തത്വമയി ബിഗ് ഇമ്പാക്ട്

തിരുവനന്തപുരം: പാകിസ്ഥാൻ മുൻ പട്ടാള മേധാവി മുഷാറഫിന് കാർഗിൽ ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് ബലിദാനികളായ ഭാരത സൈനികരെ അപമാനിച്ച ബാങ്ക് ജീവനക്കാരുടെ സംഘടനക്കെതിരെ ഈ രംഗത്തെ മറ്റ് സംഘടനകൾ. രാജ്യദ്രോഹ നിലപാടുകൾ സ്വീകരിക്കുന്ന സംഘടനയുടെ അംഗത്വം ഉപേക്ഷിക്കാൻ എൻ ഒ ബി ഡബ്ള്യു, എൻ ഒ ബി ഒ എന്നീ സംഘടനകൾ ബാങ്ക് ജീവനക്കാരോട് ആഹ്വനം ചെയ്‌തു. കൂടാതെ ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റും ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ നേതാക്കൾക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുകയുമാണ്. എ ഐ ബി ഇ എ എന്ന സംഘടനയുടെ അഫിലിയേറ്റഡ് സംഘടനയായ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ ആണ് ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ മുഷാറഫിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ തീരുമാനിച്ചിരുന്നത്. വാർത്ത തത്വമയി പുറംലോകത്തെ അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് സംഘടന ശ്രദ്ധാഞ്ജലി ലിസ്റ്റിൽ നിന്ന് മുഷാറഫിനെ ഒഴിവാക്കിയിരുന്നു.

മുഷറഫിന്റെ പേര് നീക്കം ചെയ്തതോടെ വിവാദം അവസാനിച്ചെന്നും എ ഐ ബി ഇ എ ക്കെതിരെ വീണ്ടും ആരോപണം ഉന്നയിക്കുന്ന സംഘടനകളുടെ ആഹ്വാനങ്ങൾ ജീവനക്കാർ തള്ളിക്കളയണമെന്നും ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അഭ്യർത്ഥിച്ച് എ ഐ ബി ഇ എ തന്നെ പുറത്തിറക്കിയ സർക്കുലറിലാണ് ഇത്തരം വിവരങ്ങളുള്ളത്. സംഘടനയ്‌ക്കെതിരെ രാജ്യദ്രോഹ നിലപാടിന്റെ പേരിൽ ബാങ്ക് ജീവനക്കാർ തന്നെ ഇപ്പോൾ രംഗത്ത് വരുന്നതായും സൂചനയുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളന വേദിയിലേക്ക് നേരത്തെ ബിജെപി മാർച്ച് സംഘടിപ്പിച്ചിരുന്നു.

Anandhu Ajitha

Recent Posts

എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കാലിടർച്ച !പദ്ധതിയുടെ പ്രാഥമികാനുമതി റദ്ദാക്കി ഹൈക്കോടതി

കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…

26 minutes ago

വർഷങ്ങളായി മുടങ്ങിക്കിടന്ന മഹാമാഘ മഹോത്സവം ഇനി തെക്കൻ കുംഭമേള I KUMBH MELA IN KERALA

തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത്‌ ഗവർണർ…

49 minutes ago

കാട്ടുകള്ളന്മാർ പുറത്തു വരും !! ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും; സുപ്രധാന ഉത്തരവ് കൊല്ലം വിജിലൻസ് കോടതിയുടേത്

കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…

55 minutes ago

അജ്ഞാതരുടെ വെടിയേറ്റ ഇന്ത്യ വിരുദ്ധൻ ഉസ്മാൻ ഹാദി മരിച്ചു I BANGLADESH UNREST

ഉസ്‌മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…

1 hour ago

വി ബി ജി റാം ജി ബിൽ രാജ്യസഭയും പാസാക്കി ! ചടുല നീക്കവുമായി കേന്ദ്രസർക്കാർ ! VB G RAM G BILL

ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത്‌ കേന്ദ്ര സർക്കാർ !…

2 hours ago

മനുഷ്യൻ കണ്ടെത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ അവരായിരിക്കും ! ഞെട്ടിക്കുന്ന റിപ്പോർട്ട്

പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…

3 hours ago