'OTT platforms will never be allowed to insult Indian culture and society, action will be taken against OTT platforms operating beyond limits'; Anurag Thakur warns
ദില്ലി: ഇന്ത്യൻ സംസ്‌കാരത്തെയും സമൂഹത്തെയും അപമാനിക്കാൻ ഒടിടി പ്ലാറ്റ്‌ഫോമുകളെ ഒരിക്കലും അനുവദിക്കില്ലെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. നിയമങ്ങൾ ലംഘിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായി നടന്ന ചർച്ചയ്‌ക്കിടെയാണ് താക്കൂർ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്ത്യ വൈവിധ്യമാർന്ന രാജ്യമാണ്. രാജ്യത്തിന് അനുയോജ്യമായ കാര്യങ്ങൾ മാത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കും. ഒടിടിയിലൂടെ രാജ്യത്തിലെ എല്ലാ ജനങ്ങൾക്കും വിനോദപ്രദമായ കാഴ്ചാനുഭവം പകരുന്നതായിരിക്കണം’ എന്ന് താക്കൂർ ട്വിറ്ററിൽ കുറിച്ചു. ഒടിടിയുമായി ബന്ധപ്പെട്ട് നടപടികൾക്ക് നിർണായകവും നിഷ്പക്ഷവുമായ തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് വിദഗ്ധരും ജുഡീഷ്യൽ അംഗങ്ങളും ഉൾപ്പെടുന്ന ബോഡി സ്ഥാപിക്കാൻ ഉദ്യോഗസ്ഥരോട് അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
‘ഭൂരിഭാഗം പരാതികളും ഒടിടി പ്ലാറ്റ്ഫോമുകൾ പ്രാഥമിക തലത്തിൽ പരിഹരിച്ചു. 18 അപ്പീലുകളാണ് ഇതിനകം വിജയകരമായി പരിഹരിച്ചിരിക്കുന്നത്. പരാതി പരിഹാര സംവിധാനത്തിന്റെ മൊത്തത്തിലുള്ള പരിഹാരമാർഗങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വെബ് സൈറ്റുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും’ എന്ന് താക്കൂർ വ്യക്തമാക്കി.
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…