കർണാടകത്തിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പിനു മുമ്പായി ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത നാലുകോടിയോളം രൂപ പിടിച്ചു.ശിവമോഗയിലെ ഭദ്രാവതിയിൽ വാഹനപരിശോധനയിൽമാത്രം 2.3 കോടി രൂപയാണ് പിടിച്ചത്. ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന വാഹനത്തിൽനിന്നാണ് പണം പിടിച്ചത്. വാഹനത്തിൽ സൂക്ഷിച്ചിരുന്ന ചക്രത്തിനകത്ത് ഒളിപ്പിച്ചനിലയിലായിരുന്നു പണം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. രണ്ടായിരം രൂപാ നോട്ടിന്റെ കെട്ടുകൾ ചക്രത്തിനകത്ത് ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.
ബാഗൽകോട്ടിൽ ഒരുകോടിയിലധികം രൂപയും വിജയപുരയിൽ 10 ലക്ഷം രൂപയും പിടിച്ചു.ആദ്യഘട്ടതിരഞ്ഞെടുപ്പുനടന്ന 18-നുമുമ്പും കോൺഗ്രസ്, ജെ.ഡി.എസ്. നേതാക്കളുടെയും അനുയായികളുടെയും വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മാണ്ഡ്യയിൽ കോൺഗ്രസ് നേതാവ് ആത്മാനന്ദയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 10 ലക്ഷം രൂപ പിടിച്ചിരുന്നു.
തിരഞ്ഞെടുപ്പുസമയത്ത് റെയ്ഡ് നടത്തുന്നതിനെ വിമർശിച്ച് കോൺഗ്രസും ജെ.ഡി.എസും രംഗത്തെത്തി.
രാഷ്ട്രീയലക്ഷ്യത്തിനായി ബി.ജെ.പി. കേന്ദ്ര ഏജൻജിസകളെ ഉപയോഗിക്കുകയാണെന്ന് ഇവർ ആരോപിച്ചു. കഴിഞ്ഞ മാസം ബെംഗളൂരു, മാണ്ഡ്യ, രാമനഗര, മൈസൂരു, ഹാസൻ, ശിവമോഗ എന്നിവിടങ്ങളിലെ ഭരണപക്ഷനേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തിയതിനെത്തുടർന്ന് മുഖ്യമന്ത്രിയും കോൺഗ്രസ് – ദൾ നേതാക്കളും തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…