'Oyo Room' founder's father dies after falling from building; falls from 20th floor
ദില്ലി : ഓയോ റൂം സ്ഥാപകനും വ്യവസായിയുമായ റിതേഷ് ആഗർവാളിന്‍റെ പിതാവ് രമേഷ് അഗർവാൾ ഫ്ലാറ്റിന്‍റെ ഇരുപതാം നിലയില്‍ നിന്നും താഴേക്ക് വീണ് മരിച്ചു. ഗുരുഗ്രാമിലെ ഡിഎൽഎഫ് ദി ക്രെസ്റ്റ് ഫ്ലാറ്റ് സമുച്ചയത്തിലാണ് ദാരുണമായ അപകടം നടക്കുന്നത്.റിതേഷ് ആഗർവാളും അമ്മയും ഭാര്യയുമടക്കം ഫ്ലാറ്റിലുള്ളപ്പോഴാണ് അപകടമെന്ന് പോലീസ് പറയുന്നു.
റിതേഷ് തന്നെയാണ് പിതാവിന്റെ മരണവിവരം അറിയിച്ചത്. ഇരുപതാം നിലയിൽ നിന്ന് വീണ് രമേഷ് അഗർവാളിന് ഗുരുതരമായി പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഈസ്റ്റ് ഗുഡ്ഗാവ് ഡിസിപി പറഞ്ഞു.
പോസ്റ്റുമോര്‍ട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തന്റെ പിതാവിന്റെ മരണം കനത്ത നഷ്ടമാണെന്നും എക്കാലത്തും തന്റെ കരുത്തും വഴിവിളക്കുമായിരുന്നു അദ്ദേഹമെന്നും റിതേഷ് അഗര്‍വാള്‍ പ്രസ്താവനയില്‍ പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് റിതേഷ് അഗർവാളും ഫോർമേഷൻ വെഞ്ചേഴ്‌സിന്റെ ഡയറക്ടർ ഗീതാൻഷ സൂദും വിവാഹിതരായത്.വിവാഹ ശേഷം ഇവരോടൊപ്പമായിരുന്നു മാതാപിതാക്കളുണ്ടായിരുന്നത്. 29കാരനായ റിതേഷ് രാജ്യത്തെ പ്രായം കുറഞ്ഞ ശതകോടീശ്വരില്‍ ഒരാളാണ്. 2013ല്‍ തന്റെ പത്തൊമ്പതാം വയസ്സിലാണ് റിതേഷ് ഓയോയ്ക്ക് തുടക്കമിടുന്നത്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…