Padayappa landed again in Munnar; Three shops were vandalized
ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി. എക്കോ പോയിന്റിന് സമീപമുള്ള മൂന്ന് കടകൾ തകർത്തു. മൂന്നാർ – മാട്ടുപ്പെട്ടി റോഡിൽ ഏറെ നേരം ഗതതം തടസപ്പെട്ടു.
മൂന്നാറിൽ പടയപ്പയിറങ്ങുന്നത് തുടർക്കഥയാവുകയാണ്. മൂന്നാറിലെ കാട്ടുകൊമ്പൻ പടയപ്പയോട് വാഹനം തകർക്കരുത് എന്ന് അപേക്ഷിക്കുന്ന ട്രാക്ടർ ഡ്രൈവറുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഗൂഡാർ വിള എസ്റ്റേറ്റിലൂടെ കൊളുന്ത് കയറ്റി വന്ന ട്രാക്ടറാണ് പടയപ്പ തടഞ്ഞത്. എന്നാൽ കൊളുന്ത് നിറച്ച ചാക്കുകൾ വലിച്ചു പുറത്തിടാനോ ട്രാക്ടറിന് കേടുപാടുകൾ വരുത്താനോ കൊമ്പൻ ശ്രമിച്ചില്ല. ഒരു മണിക്കൂറോളം എസ്റ്റേറ്റ് റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് സ്വമേധയാ കാട്ടിലേക്ക് മടങ്ങി. പ്രായാധിക്യവും വലത്തെ പിൻ കാലിലെ ബലക്കുറവും ആനയെ വല്ലാതെ അലട്ടുന്നുണ്ട്. ഭക്ഷണം തേടി പടയപ്പ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് ഇപ്പോൾ പതിവാണ്.
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…