ശ്രീനഗർ: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ കൊലപ്പെടുത്തി കാട്ടിലേക്ക് മറഞ്ഞ ഭീകരരെ സൈന്യം കണ്ടെത്തിയതായി സൂചന. സേനയുടെ ഭീകര വിരുദ്ധ നീക്കങ്ങൾ നിർണ്ണായക ഘട്ടത്തിലെന്നാണ് ഇപ്പോൾ സുരക്ഷാ സേന അറിയിക്കുന്നത്. എന്നാൽ ഏത് മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നതെന്ന വിവരങ്ങൾ ഇന്ത്യൻ സേന പുറത്തുവിട്ടിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് സൈന്യം വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താത്തത് എന്നാണ് സൂചന.
വനമേഖലയിൽ ഭീകരരുടെ ഒളിത്താവളം സംബന്ധിച്ച നിർണായക വിവരങ്ങൾ കഴിഞ്ഞ ദിവസം സേനയ്ക്ക് കിട്ടിയിട്ടുണ്ട്. ഭീകരരിൽ ചിലർ ഭക്ഷണം കഴിക്കാനായി സമീപവാസികളെ ബന്ധപ്പെട്ടിരുന്നു. ഇവർ ചില വീടുകളിൽ നിന്ന് ഭക്ഷണം മോഷ്ടിച്ച് കഴിച്ചുവെന്നും സൂചനയുണ്ട്. പലതവണ ഭീകരരും സൈനികരും മുഖാമുഖം വന്നു. കശ്മീരിലെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തെരച്ചിലാണ് ഇപ്പോൾ നടക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 22 നാണ് പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായത്. ബൈസരൺ വാലിയിലെത്തിയ വിനോദ സഞ്ചാരികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കശ്മീരിൽ ഭീകരാക്രമണം നടത്താനായി സാംബ-കത്വ അതിർത്തിയിലെ വേലി മുറിച്ച് ഒന്നര വർഷം മുമ്പ് നിരവധി ഭീകരർ രാജ്യത്തേക്ക് കടന്നതായി സൂചനയുണ്ട്. ഇവരിൽ ചിലരാണ് പഹൽഗാമിൽ ആക്രമണം നടത്തിയത്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…