അർജന്റീന ടീം ലോകകപ്പുമായി
കൊച്ചി: അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതിനായി അർജന്റീന ഫുട്‌ബോൾ അസോസിയേഷന് (എഎഫ്എ) 130 കോടി രൂപ നൽകിയെന്ന് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിൻ. ഈ വർഷം കേരളത്തിൽ കളിക്കാമെന്ന് എഎഫ്എയുമായി കരാറുണ്ടായിരുന്നെങ്കിലും, അടുത്ത വർഷം സെപ്റ്റംബറിൽ മാത്രമേ എത്താൻ കഴിയൂവെന്നാണ് അവരുടെ നിലവിലെ നിലപാടെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം കളിക്കാന്‍ എത്തുമെങ്കില്‍ മാത്രമേ മത്സരം സംഘടിപ്പിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമുള്ളൂവെന്നും ഈ വർഷം മത്സരം നടത്താൻ സാധിച്ചില്ലെങ്കിൽ കരാർ റദ്ദാക്കുമെന്നും, അത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും കരാർ ലംഘനം ഉണ്ടായാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബറില്‍ വരുമോ എന്നറിയിക്കാന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കും. അതിനു ശേഷം നിയമ നടപടികളിലേക്ക് കടക്കും.
”മെസ്സി ഉള്‍പ്പടെയുള്ള അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എയുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒക്ടോബര്‍ മാസത്തില്‍ കേരളത്തില്‍ കളിക്കാമെന്ന് എഎഫ്എ സമ്മതിച്ചതുമാണ്. ഇതിന്റെ ഭാഗമായി ജൂണ്‍ ആറിനാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് 130 കോടി രൂപ നല്‍കിയത്. എല്ലാ അനുമതിയും എടുത്ത ശേഷമാണ് പണം കൈമാറിയത്. പിരിച്ചെടുത്ത പണമല്ല. എന്റെ സ്വന്തം പണമാണ്. രേഖകള്‍ പുറത്തുവിടരുതെന്ന് കരാറിലെ വ്യവസ്ഥയില്‍ ഉണ്ട്. അതുകൊണ്ട് പണം കൈമാറിയ രേഖകള്‍ പുറത്തുവിടാനാവില്ല. അയച്ച മുഴുവന്‍ പൈസയും ക്രെഡിറ്റ് ആയെന്ന് പറയുന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഇ മെയില്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അടുത്ത ലോകകപ്പിന് ശേഷം അര്‍ജന്റീനയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ താത്പര്യമില്ല. ഇക്കാര്യം എഎഫ്എയെ അറിയിച്ചു. പിന്നീട് അവര്‍ മറുപടിയൊന്നും തന്നിട്ടില്ല. അര്‍ജന്റീന ടീം വരില്ലെന്ന് അവര്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ മെസ്സിയുള്‍പ്പെടുന്ന അര്‍ജന്റീന ടീം ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മെസ്സി കേരളത്തില്‍ വരുന്നില്ലെങ്കില്‍ ഇന്ത്യയില്‍ എവിടെയും വരില്ല. ഞങ്ങളുമായാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കരാറുണ്ടാക്കിയിരിക്കുന്നത്.
കേരളത്തിന്റെ സാധ്യതകള്‍ മനസിലാക്കി എഎഫ്എ വിലപേശലിന് ശ്രമിക്കുകയാണോ എന്ന് സംശയിക്കുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളി നടത്താനുള്ള കാര്യങ്ങള്‍ എല്ലാം ചെയ്തിരുന്നു. ഒക്ടോബറില്‍ വരുമോ എന്നറിയിക്കാന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കും. അതിനു ശേഷം നിയമ നടപടികളിലേക്ക് കടക്കും.”- ആന്റോ അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…