Categories: India

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം, വെടിനിർത്തൽ കരാർ ലംഘിച്ചു; രണ്ടു ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. കുപ് വാര ജില്ലയില്‍ തങ്ധാര്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്. പ്രദേശവാസിയായ ഒരാളും പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

അതേസമയം, നുഴഞ്ഞുകയറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണ് പാക്കിസ്ഥാന്‍ വെടിവെപ്പ് നടത്തുന്നതെന്ന് സൈന്യം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച നിയന്ത്രണ രേഖയില്‍ ബരാമുള്ളയിലും രജൗരിയിലുമായി പാക്ക് വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

admin

Recent Posts

തങ്ങളുടെ വിയർപ്പിലും കഷ്ടപ്പാടിലും തഴച്ച് വളർന്ന ബിജെഡി ഇന്ന് ഒത്തിരി മാറിയിരിക്കുന്നു ! ഒഡീഷയിലെ മുതിർന്ന ബിജെഡി നേതാവ് പ്രസന്ന പടസാനി ബിജെപിയിൽ ചേർന്നു!

ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നുള്ള മുൻ ബിജെഡി എംപി പ്രസന്ന പടസാനി ബിജെപിയിൽ ചേർന്നു. ഭുവനേശ്വറിൽ നിന്ന് അഞ്ച് തവണ ലോക്‌സഭയിലെത്തിയ…

4 mins ago

പാലക്കാട് നിന്ന് പരാജയപ്പെടാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ജയം ഉറപ്പുവരുത്താൻ തയ്യാറെടുത്ത് ബിജെപി I BJP

21 mins ago

കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് സ്ഫോടനം !തേങ്ങ ശേഖരിക്കാൻ പോയ വയോധികൻ മരിച്ചു

തലശ്ശേരി : എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. ഇന്നുച്ചയോടെയാണ് സംഭവം. സ്റ്റീൽ ബോംബാണ്…

26 mins ago

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനത്തിൽ ഡോ. റാം മാധവിന്റെ വാക്കുകൾ കേൾക്കാം

30 mins ago

കോൺഗ്രസിൽ കൂട്ടയടി !

നല്ല ബെസ്റ്റ് പാർട്ടി ; സ്വന്തം നേതാക്കളെ കരിവാരി തേയ്ക്കാൻ കോൺഗ്രസിനെ കഴിഞ്ഞിട്ടേ ആളുകളുള്ളൂ

52 mins ago

കേന്ദ്രം നേരിട്ട് ചർച്ച നടത്തും ! സമാധാനം ഉറപ്പുവരുത്താതെ പിന്നോട്ടില്ല I AMIT SHAH

ആർ എസ്സ് എസ്സ് മേധാവിയുടെ നിർദ്ദേശം ഏറ്റെടുത്ത് അമിത് ഷാ ! മണിപ്പുരിൽ ഇനി പുതിയ തന്ത്രങ്ങൾ I MANIPUR

1 hour ago