symbolic-image
അമൃത്സർ: അതിർത്തിയിൽ വീണ്ടും പാക് ഡ്രോണിന്റെ സാന്നിധ്യം. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിൽ ദേരാ ബാബ നാനാക്ക് അതിർത്തിയിലാണ് ഡ്രോൺ കണ്ടെത്തിയത്. സുരക്ഷാ സേന 40 തവണ വെടിയുതിർത്തതിനെ തുടർന്ന് പാക് അതിർത്തിയിലേക്ക് പിൻവാങ്ങി. ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.
ദിവസങ്ങൾക്ക് മുൻപ് ഗുരുദാസ്പൂരിലെ കസോവാൾ മേഖലയിൽ നിന്ന് ആളില്ലാ ഡ്രോൺ സുരക്ഷാ സേന വെടിവെച്ച് വീഴ്‌ത്തിയിരുന്നു. അന്ന് 95 റൗണ്ട് വെടിയുതിർത്ത ശേഷമാണ് ഡ്രോൺ പാകിസ്താനിലേക്ക് പറന്നത്. പാക് ഭീകര സംഘടനകൾ ആയുധങ്ങളും മയക്കുമരുന്നുകളും എത്തിക്കാനാണ് ഡ്രോണുകൽ ഉപയോഗിക്കുന്നതെന്ന് സേന വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ അതിർത്തി കടന്നെത്തിയ 268-ഓളം പാക് ഡ്രോണുകളെയാണ് ബിഎസ്എഫ് ഇതുവരെ വെടിവെച്ചിട്ടത്. 2020-ൽ 49-ഉം 2019-ൽ 30-ഉം ഡ്രോണുകളായിരുന്നു അന്താരാഷ്‌ട്ര അതിർത്തിയുടെ പത്ത് കിലോമീറ്റർ പരിധിയിൽ കണ്ടെത്തിയത്. ജമ്മുവിലും പഞ്ചാബ് അതിർത്തിയിലുമാണ് കൂടുതലായി ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത് .
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…