Featured

പാകിസ്ഥാൻ മുട്ടുമടക്കി: ഗത്യന്തരമില്ലാതെ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമമേഖല തുറന്നു കൊടുത്ത് പാക്കിസ്ഥാൻ

ദില്ലി: ബാലാക്കോട്ടിലെ ജെയ്‌ഷെ തീവ്രവാദ ക്യാമ്പ്
തകര്‍ത്തതിന് പിന്നാലെ പിന്നാലെ ഇന്ത്യയ്ക്കുമേൽ പാകിസ്ഥാൻ ഏര്‍പ്പെടുത്തിയ വ്യോമ ഉപരോധം നീക്കി. 140 ദിവസത്തിനു ശേഷമാണ് ഇന്ത്യൻ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍റെ വ്യോമ മേഖല ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീക്കുന്നത്.

അതിർത്തികളിലെ ഇന്ത്യൻ പോർ വിമാനങ്ങൾ പിൻവലിക്കാതെ വ്യോമ മേഖല നിയന്ത്രണം പിൻവലിക്കില്ലെന്നാണ് രണ്ടു ദിവസം മുൻപ് വരെ പാക് അധികൃതർ പറഞ്ഞത്. എന്നാൽ തങ്ങൾ ഏർപ്പെടുത്തിയ ഉപരോധം തങ്ങൾക്ക് തന്നെ വിനയാകുമെന്ന് കണ്ടതോടെ ഗത്യന്തരമില്ലാതെ പാകിസ്ഥാൻ വ്യോമപാത തുറക്കുകയായിരുന്നു.

പുൽവാമയിൽ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ വ്യോമസേന ബാലാകോട്ടിലെ ജെയ്‌ഷെ തീവ്രവാദ ക്യാമ്പ് തകർത്തിരുന്നു. ഇതേത്തുടര്‍ന്ന് ഇൻഡ്യയുമായുള്ള പാകിസ്താന്റെ നയതന്ത്രബന്ധം മോശമായിരുന്നു. ഈ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു.

വ്യോമപാത തുറന്നത് ഈ മേഖലയിലെ വ്യോമഗതാഗതം സാധാരണ നിലയിലാക്കുമെന്നാണ് കരുതുന്നത്. പാകിസ്ഥാൻ തങ്ങളുടെ വ്യോമപാത അടച്ചത് മൂലം നഷ്ട‌ടത്തിലായ എയർ ഇന്ത്യയ്‌ക്ക്
ഈ നടപടി ആശ്വാസം പകരുന്നതാണ് . പാകിസ്ഥാന്റെ അറിയിപ്പ് വന്നതിന് പിന്നാലെ ഇന്ത്യൻ വിമാനങ്ങൾ ഈ മേഖലയിലൂടെ പറന്നതായും വിവരമുണ്ട്.

പാക്കിസ്ഥാൻ ഒഴിവാക്കി വിമാനങ്ങള്‍ പറത്തിയതു വഴി രാജ്യത്തെ വ്യോമഗതാഗത മേഖലയ്ക്ക് 550 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍. ഇതേത്തുടര്‍ന്ന് എയര്‍ ഇന്ത്യ ഗള്‍ഫിലേയ്ക്കും യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു. പാക്കിസ്ഥാന്‍റെ നടപടി മൂലം എയര്‍ ഇന്ത്യയ്ക്ക് മാത്രം ജൂലൈ രണ്ട് വരെ 491 കോടി രൂപ നഷ്ടമുണ്ടായി . രാജ്യത്തെ മുൻനിര വിമാനക്കമ്പനികളായ സ്പൈസ് ജെറ്റിന് മുപ്പത് കോടിയോളം രൂപയും ഇൻഡിഗോയ്ക്ക് ഇരുപത്തഞ്ച് കോടി രൂപയും നഷ്ടമുണ്ടായി. ഗോ എയറിന് രണ്ട് കോടിയോളം രൂപയായിരുന്നു നഷ്ടം.

പാക് നടപടിയ്ക്ക് മറുപടിയായി പാക്കിസ്ഥാന്‍റെ സിവിൽ വിമാനങ്ങള്‍ക്ക് ഇന്ത്യയും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ മെയ് 31ന് വിലക്ക് എടുത്തു മാറ്റിയിരുന്നു. നടപടിയുടെ ഭാഗമായി പാക്കിസ്ഥാന് 688 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.
പാകിസ്ഥാനും വിദേശ വിമാനക്കമ്പനികളും ഫെബ്രുവരി മുതൽ ജൂൺ അവസാനം വരെ ഇക്കാര്യത്തിൽ പഠനങ്ങൾ നടത്തിയിരുന്നു. പഠനത്തിൽ ഒരു ദിവസം ഏകദേശം 400 വിമാനങ്ങൾ പാകിസ്ഥാൻ ഒഴിവാക്കി വഴിമാറിപോകുന്നുവെന്ന് കണ്ടെത്തി. ഈ വിമാനങ്ങൾക്ക് ഇന്ധനച്ചെലവ്, പ്രവർത്തന ചെലവ്, അറ്റകുറ്റപണികൾക്ക് വരുന്ന ചെലവ് എന്നിവയിൽ വലിയ വർദ്ധനവുണ്ടായെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ റൂട്ട് നാവിഗേഷൻ, ഓവർ ഫ്ലൈയിംഗ്, ലാൻഡ് ചെയ്യുന്നത്തിനുള്ള വാടക എന്നിങ്ങനെയുള്ളപാകിസ്ഥാന്റെ വരുമാനത്തിലും ക്രമാതീതമായ കുറവ് കണ്ടെത്തി.

പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിലുണ്ടായ വിള്ളൽ മാറുന്നതിന്റെ സൂചനയായി പാക്കിസ്ഥാന്‍റെ നടപടി വിലയിരുത്തപ്പെടുന്നു. കര്‍താര്‍പുര്‍ ചര്‍ച്ചക്ക് പിന്നാലെയാണ് പാകിസ്ഥാന്‍റെ നിലപാട് മാറ്റമെന്നതും ശ്രദ്ധേയമാണ്.

Anandhu Ajitha

Recent Posts

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

16 minutes ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

1 hour ago

ഐഎസ്ഐയ്ക്ക് വേണ്ടി സുരക്ഷാ വിവരങ്ങൾ ചോർത്തി നൽകി !! പഞ്ചാബിൽ പതിനഞ്ചുകാരൻ അറസ്റ്റിൽ; അതിർത്തി ജില്ലകളിലെ കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ പരിശോധിക്കാൻ അന്വേഷണ സംഘം

പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…

2 hours ago

വിജയ് ചിത്രം ‘ജനനായകൻ’ പ്രതിസന്ധിയിൽ; സിനിമ വീണ്ടും പരിശോധിക്കാൻ പുതിയ കമ്മിറ്റിയെ നിയോഗിച്ചതായി സെൻസർ ബോർഡ് ; പാൻ ഇന്ത്യ റിലീസ് മുടങ്ങുമോയെന്ന് ആശങ്ക

ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…

3 hours ago

കേരള സഖാക്കളുടെ നേതൃത്വത്തിൽ ഗറില്ലാ യുദ്ധമുറകളിലൂടെ മഡൂറ മോചിപ്പിക്കപ്പെടുമോ ?

കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…

3 hours ago

പദ്ധതിയിട്ടത് അവസാന തരിയും കവർന്നെടുക്കാൻ !!ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനും ഗൂഢാലോചന നടത്തി ; ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്

കൊച്ചി : ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും വിഷയം…

3 hours ago