കുളത്തൂപ്പുഴയില്‍ വഴിയരികില്‍ നിന്ന് പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. തീവ്രവാദ-മാവോയിസ്റ്റ് സംഘടനകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനൊപ്പം തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കേസില്‍ അന്വേഷണം ആരംഭിച്ചു.
വെടിയുണ്ടയുടെ സമീപത്ത് നിന്ന് തമിഴ്നാട് വൈദ്യുത ബോര്‍ഡിന്റെ ബില്ല് കണ്ടെത്തിയിരുന്നു. ഇതിനെ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് ബില്ല് കോഴി ഫാമിന്റേതാണെന്ന് വ്യക്തമായത്. കോഴി ഫാം ഉടമയായ തമിഴ്നാട് സ്വദേശിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചു.
ഈ മാസം നാലാം തീയതിക്ക് ശേഷമാണ് വെടിയുണ്ടകള്‍ മുപ്പതടിപാലത്തിന് സമീപം കൊണ്ടുവച്ചതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. നാലാം തീയതിയാണ് റോഡിന്റെ വീതിക്കൂട്ടുന്നതിനായി പ്രദേശത്ത് മണ്ണ് നിരത്തിയത്. ഈ ദിവസത്തിന് മുന്‍പാണ് വെടിയുണ്ടകള്‍ കൊണ്ടുവച്ചതെങ്കില്‍ അവ മണ്ണിനടയില്‍ അകപ്പെട്ടേനെ എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പ്രദേശത്ത് മണ്ണ് നിക്ഷേപിച്ച കരാറുകാര്‍, ലോറി ഡ്രൈവര്‍ എന്നിവരില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് തമിഴ്നാട്ടിലെ ചില സ്ഥലങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഇവ വിശദമായി പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തെക്കന്‍ കേരളത്തിലുണ്ടായ സമാന സംഭവങ്ങളുടെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളിലേക്ക് എത്താനുള്ള സൂചനകള്‍ ലഭിച്ചെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…