Kerala

അനസിന്റെ മരണം കൊലപാതകമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കുറ്റം സമ്മതിച്ച ഫിറോസിനെതിരെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

പാലക്കാട്: പുതുപ്പള്ളി തെരുവ് സ്വദേശി അനസിന്റെ മരണം കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മരിച്ച അനസിനെ ഫിറോസ് മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബാറ്റ് ഉപയോഗിച്ച് രണ്ട് തവണയാണ് അനസിനെ ഫിറോസ് അടിച്ചത്. അടികൊണ്ടയുടൻ അനസ് താഴെ വീണു. ഫിറോസിനൊപ്പം സഹോദരനും ഈ സമയത്ത് ഉണ്ടായിരുന്നു. പിന്നീട് അനസിനെ ഫിറോസ് ഓട്ടോറിക്ഷയിൽ എടുത്ത് കയറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അനസിനെ ഫിറോസ് മർദിച്ചത് പാലക്കാട് വിക്ടോറിയ കോളേജിനു മുന്നിൽ വെച്ചാണ്.

ഉച്ചയോടെയാണ് അനസ് ആക്രമിക്കപ്പെട്ടത്. അനസിനെ ഫിറോസ് ആശുപത്രിയിലാക്കിയത് വാഹനാപകടത്തിൽ പരിക്കേറ്റു എന്ന് പറഞ്ഞാണ്. എന്നാൽ പരിക്ക് കണ്ട് സംശയം തോന്നിയ പൊലീസ് ഫിറോസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം മനസിലായത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനസ് രാത്രിയോടെ തന്നെ മരണപ്പെട്ടു.

വിക്ടോറിയ കോളജിന്റെ ലേഡീസ് ഹോസ്റ്റൽ പരിസരത്ത് ഇന്നലെ അനസിനെ കണ്ടപ്പോൾ ഫിറോസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ അനസ് തന്നെ അസഭ്യം പറയുകയും മറ്റും ചെയ്തതോടെ ഇവിടെ നിന്ന് പോയ ഫിറോസ് സഹോദരനൊപ്പം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. കുറ്റം സമ്മതിച്ചതോടെ ഫിറോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Anandhu Ajitha

Recent Posts

മൊഴിയിൽ തിരുത്തി കള്ള ഒപ്പും ഇട്ട് പോലീസ്?? കുഞ്ഞിനെയും ഭർത്താവും അപകടത്തിൽ

മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…

13 minutes ago

മോദിയെ തട്ടുമെന്ന് കോൺഗ്രസ്‌ ജയ്പൂർ മഹിളാ സെക്രട്ടറി ; പിന്തുണച്ചു കോൺഗ്രസ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…

35 minutes ago

ജിഹാദികൾക്ക് വേണ്ടി പണി എടുത്തപ്പോൾ വ്യാജ തന്ത്രി രാഹുൽ ഓർത്തില്ല..

രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…

3 hours ago

ടാറ്റാ 407: ഇന്ത്യൻ റോഡുകളുടെ നട്ടെല്ലായ കുട്ടിയാനയുടെ കഥ | TATA 407

ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…

5 hours ago

സ്റ്റാർലിങ്ക് ഉപഗ്രഹത്തിന് 200 മീറ്റർ അകലെ ചൈനീസ് ഉപഗ്രഹം ! വൻ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക് !!

ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…

5 hours ago

സ്ത്രീവിരുദ്ധ പ്രസ്താവകൾ തുടരും ഹിജാബിലെ അവസാനിക്കൂ..

മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…

5 hours ago