ആലപ്പുഴ: ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു. ചെന്നിത്തല സ്വദേശി രാകേഷിനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് നാവിക സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ വ്യാപകമാകുന്നത്. അപകടത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നെങ്കിലും രാകേഷിനെ കണ്ടെത്താനായിരുന്നില്ല. ശക്തമായ അടിയൊഴുക്കാണ് പ്രതിസന്ധിയായത്. പള്ളിയോടം മറിഞ്ഞ സ്ഥലത്തുനിന്ന് ദൂരെ മാറിയാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്. അപകടകാരണം ഇനിയും വ്യക്തമാക്കാത്തതിനാൽ ജില്ലാ കളക്ടർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാലാമതൊരാളെ കൂടി കാണാനില്ലെന്ന് നാട്ടുകാർ സംശയം ഉന്നയിച്ചിരുന്നുവെങ്കിലും ഇയാൾ രക്ഷപ്പെട്ടതായി പിന്നീട് വിവരം ലഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി.
അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥി ആദിത്യൻ, ചെറുകോൽപ്പുഴ സ്വദേശി വിനീഷ് എന്നിവരുടെ മൃതദേഹം ആണ് ഇന്നലെ കണ്ടെത്തിയത് . ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. പള്ളിയോടം അച്ചൻകോവിലാർ ചുറ്റിയ ശേഷമാണ് ആറൻമുളയിലേയ്ക്ക് പുറപ്പെടുന്നത്. ഇതിനായി വലിയ പെരുംപുഴ കടവിൽ നിന്ന് പുറപ്പെട്ട ഉടൻ ദിശതെറ്റി മറിയുകയായിരുന്നു.
പള്ളിയോടത്തിൽ ആളുകൾ കൂടുതൽ കയറിയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. 65 പേർക്കാണ് പള്ളിയോടത്തിൽ കയറാൻ അനുമതിയുണ്ടായിരുന്നുള്ളു. എന്നാൽ ഇതിൽ കൂടുതൽ പേർ പള്ളിയോടത്തിലുണ്ടായിരുന്നു. വള്ളത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായും കുട്ടികൾ ചാടിക്കയറിയതായും പ്രദേശവാസികൾ പറയുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. യാത്ര തുടങ്ങി എല്ലാവരും ഇരിക്കും മുമ്പേ തന്നെ വള്ളം കീഴ്മേൽ മറിഞ്ഞുവെന്നും അതുൽ വിശദീകരിച്ചു. അപകടം എങ്ങനെയുണ്ടായെന്ന് വിശദമായി പരിശോധിക്കുമെന്ന് സ്ഥലത്തെത്തിയ, മന്ത്രി പി പ്രസാദ് അറിയിച്ചു.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…