Featured

ഇക്വഡോറിലെ പാം ട്രീസ് ഓരോ വർഷവും 20 മീറ്റർ ദൂരം സഞ്ചരിക്കുന്നു !

മരങ്ങളെ കുറിച്ചുള്ള നിരവധി കൗതുകകരമായ കാര്യങ്ങൾ നാം കേട്ടിട്ടുണ്ടാവും. മണ്ണിൽ ആഴത്തിൽ വേരൂന്നി വളരുന്ന മരങ്ങൾക്ക് ചലിക്കാൻ കഴിയുമെന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ ചില മരങ്ങൾക്ക് ചലിക്കാനും സാധിക്കുമെന്നാണ് ബിബിസിയുടെ ഒരു റിപ്പോർട്ടിൽ പറയുന്നത്. ഇക്വഡോറിന്‍റെ തലസ്ഥാനമായ ക്വിറ്റോയിൽ ധാരാളമായി കാണപ്പെടുന്ന പാം ട്രീസിന് ഇത്തരത്തിൽ സഞ്ചരിക്കാനുള്ള സവിശേഷമായ ഒരു ശേഷിയുള്ളതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഈ മരങ്ങൾ ഓരോ വർഷവും 20 മീറ്റർ വരെ ചലിക്കുന്നതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. എർത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ആയ സ്ലോവാക് അക്കാദമി ഓഫ് സയൻസ് ബ്രാറ്റിസ്‌ലാവയിലെ പാലിയോബയോളജിസ്റ്റ് പീറ്റർ വർസാൻസ്‌കിയാണ് ഇക്വഡോറിലെ വനത്തിനുള്ളിൽ തന്‍റെ ഗവേഷണത്തിനിടയിൽ ഇത്തരത്തിൽ ഒരു പ്രതിഭാസം നേരിട്ട് കണ്ടതായി അവകാശപ്പെടുന്നത്. സോക്രറ്റിയ എക്സോറിസ എന്നാണ് ഈ മരത്തിന്‍റെ ജൈവനാമം. മധ്യ, തെക്കേ അമേരിക്കന്‍ ഉഷ്ണമേഖലാ മഴക്കാടുകളാണ് ഈ മരങ്ങളുടെ ജന്മദേശം. ഇക്വഡോറിലെ ക്വിറ്റോ നഗരത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സുമാകോ ബയോസ്ഫിയർ റിസർവിൽ ഈ പാം ട്രീസ് ധാരാളമായി കാണപ്പെടുന്നു. മണ്ണൊലിപ്പ് ഉണ്ടാവുമ്പോൾ ഈ മരങ്ങളുടെ പുതിയ വേരുകൾ ഉറപ്പുള്ള പുതിയ നിലം തേടി വളരുന്നു. പിന്നെ, സാവധാനം, പുതിയ മണ്ണിൽ വേരുകൾ ആഴ്ത്തുന്നു. ഇത്തരത്തിൽ വേരുകൾ മണ്ണിൽ ഉറച്ചു കഴിഞ്ഞാൽ മരം പതിയെ പതിയെ പുതിയ വേരുകളിലേക്ക് വളയുകയും പഴയ വേരുകൾ മണ്ണിൽ നിന്നും പൂർണമായും പൊങ്ങി നശിച്ചുപോവുകയും ചെയ്യുന്നുവെന്നാണ് തന്‍റെ ഗവേഷണത്തിലൂടെ കണ്ടെത്തിയതെന്ന് പീറ്റർ വർസാൻസ്കി ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. മരങ്ങളുടെ ഈ സ്ഥാന മാറ്റത്തിന് ഒരു വർഷത്തോളം എടുക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഓരോ വർഷവും ഇത്തരത്തിൽ 20 മീറ്ററോളം സ്ഥാന ചലനം സംഭവിച്ച പാം ട്രീസ്, തന്‍റെ ഗവേഷണത്തിനിടെ കണ്ടെത്തിയെന്നും ഇദ്ദേഹം പറയുന്നു. അതേസമയം, ശാസ്ത്രലോകത്ത് ഏറെ കാലമായി ചർച്ചചെയ്യുന്ന ഒരു വിഷയമാണിത്. കോസ്റ്റാറിക്കയിലെ അറ്റനാസിലെ സെന്‍റർ ഫോർ സസ്‌റ്റൈനബിൾ ഡെവലപ്‌മെന്‍റ് സ്റ്റഡീസിന്‍റെ ഡയറക്ടർ ബയോളജിസ്റ്റ് ജെറാർഡോ അവലോസ് ഈ മരത്തിന്‍റെ ചലനത്തെ ഒരു മിഥ്യയാണെന്നാണ് വിശേഷിപ്പിക്കുന്നത്. മരത്തിന്‍റെ വേരുകൾ ചലിക്കുന്നില്ലെന്നാണ് അദ്ദേഹം ഉറപ്പിച്ച് പറയുന്നത്. ഇത് മഴക്കാടുകളിലെ സന്ദർശകരെ രസിപ്പിക്കാൻ വേണ്ടി മാത്രം കെട്ടിച്ചമച്ച കഥയാണെന്നും ജെറാർഡോ അവലോസ് പറയുന്നു.

Anandhu Ajitha

Recent Posts

ജമ്മു കശ്മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ !സോൻ ഗ്രാമം വളഞ്ഞ് സുരക്ഷാസേന; കൂടുതൽ സൈനികർ പ്രദേശത്തേക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…

9 hours ago

ഉണ്ടായത് പാക് കേന്ദ്രീകൃത ഗൂഢാലോചന! പാക് ഭീകരൻ സാജിദ് ജാട്ട് മുഖ്യ സൂത്രധാരൻ!പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…

9 hours ago

ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം ! ജോർദാനിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വല സ്വീകരണം ; പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യ – ജോർദാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തിൽ

അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…

12 hours ago

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…

14 hours ago

പഹൽഗാം ഭീകരാക്രമണം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ശുഭം ദ്വിവേദിയുടെ കുടുംബം

ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

14 hours ago

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…

14 hours ago