General

അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിനൊരുങ്ങി പാമ്പണയപ്പന്റെ തിരുസന്നിധി; ഇന്ന് ചരിത്ര പ്രസിദ്ധമായ പഞ്ച പാണ്ഡവ സംഗമം; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവൻവണ്ടൂർ: നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം. സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രവേദി ഉണർന്നു. വൈകുന്നേരം നാലിന് ചരിത്ര പ്രസിദ്ധമായ പഞ്ചപാണ്ഡവ സംഗമം നടക്കും. സത്രശാലയിൽ പ്രതിഷ്ഠിക്കുന്നതിനായി വ്യത്യസ്ത ധ്യാനങ്ങളിലുള്ള മഹാവിഷ്ണുവിന്റെ അഞ്ച് ദിവ്യവിഗ്രഹങ്ങൾ, അഭിഷേക ദ്രവ്യങ്ങൾ എന്നിവ വഹിച്ചുകൊണ്ട് തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ മഹാക്ഷേത്രങ്ങളിൽ നിന്നുള്ള രഥഘോഷയാത്രകളും പാണ്ഡവരുടെ മാതാവായ കുന്തീ ദേവിയുടെ മൂലസ്ഥാനമായ മുതുകുളം പാണ്ഡവർക്കാവിൽ നിന്നുമുള്ള, സത്രശാലയിൽ ഉയർത്തുന്നതിനുള്ള കൊടിക്കൂറ വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്രയും തൃക്കയിൽ മഹാവിഷ്‌ണു ക്ഷേത്രത്തിൽ സംഗമിക്കുന്നതും അവിടെനിന്നും തിരുവൻവണ്ടൂർ പാമ്പണയപ്പന്റെ തിരുസന്നിധിയിലേക്ക് വാദ്യഘോഷങ്ങളുടെയും വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെയും സ്വീകരിച്ചാനയിക്കും. തുടർന്ന് പഞ്ച വൈഷ്ണവ ചൈതന്യങ്ങൾക്ക് ആചാരപരമായ സ്വീകരണം നൽകും. നാളെയാണ് സത്രശാലയിൽ വിഗ്രഹ പ്രതിഷ്ഠയും തൃക്കൊടിയേറ്റും.

കുരുക്ഷേത്ര യുദ്ധാനന്തരം രാജസൂയത്തിന് മുമ്പ് ധൗമ്യ മഹർഷിയുടെ നിർദ്ദേശാനുസരണം പാണ്ഡവർ നടത്തിയ വൈശാഖമാസ പൂജയാണ് ഈ മഹായജഞം. പഞ്ച പാണ്ഡവന്മാർ ആരാധിച്ചു വന്നിരുന്ന മഹാവിഷ്‌ണു വിഗ്രഹങ്ങൾ അവരുടെ വനവാസകാലത്ത് മദ്ധ്യതിരുവിതാംകൂറിൽ അഞ്ചിടങ്ങളിൽ പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം. യുധിഷ്ഠിരൻ തൃച്ചിറ്റാറ്റിലും, ഭീമസേനൻ തൃപ്പുലിയൂരിലും, അർജ്ജുനൻ തിരുവാറന്മുളയിലും, നകുലൻ തിരുവൻവണ്ടൂരിലും സഹദേവൻ തൃക്കൊടിത്താനത്തും പ്രതിഷ്ഠ നടത്തിയെന്നാണ് വിശ്വാസം. പാണ്ഡവ തിരുപ്പതികൾ എന്നപേരിൽ പ്രശസ്തി നേടിയ ഈ ക്ഷേത്രങ്ങൾ നൂറ്റിയെട്ട് വൈഷ്ണവ തിരുപ്പതികളിൽ ഉൾപ്പെട്ടതാണ്. പൗരാണിക കാലം മുതൽ നടന്നുവരുന്ന വൈശാഖമാസ തീർത്ഥാടനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന മഹാ യജ്ഞമാണ് പാണ്ഡവീയ മഹാവിഷ്‌ണു സത്രം.

പാണ്ഡവീയ തിരുപ്പതികളിൽ നിന്ന് ആനയിക്കപ്പെടുന്ന ചൈതന്യ വിഗ്രഹങ്ങൾ തിരുവൻവണ്ടൂരിലെ സത്രശാലയിൽ ഒരേ പീഠത്തിൽ പ്രതിഷ്ഠിച്ച് നടത്തുന്ന വിശേഷാൽ പൂജകളും വഴിപാടുകളുമാണ് സത്രം. ഓരോ ദിവസവും ഓരോ ഭാവങ്ങൾക്കാണ് പ്രാധാന്യം നൽകുക. ഈ മഹായജ്ഞത്തിൽ പങ്കെടുക്കുന്നത് അഞ്ചമ്പല ദർശന സമവും സർവ്വപാപഹരവും സർവൈശ്വര്യദായകവുമാണെന്ന് വിശ്വസിക്കപ്പെടുന്നു.

നൂറുകണക്കിന് പണ്ഡിതർ മഹാഭാരത തത്വം വിശകലനം ചെയ്യുന്ന സത്രവേദി അറിവിന്റെ മഹാസ്രോതസ്സാണ്. ദിവസവും രാവിലെ ഗണപതി ഹോമം, നാരായണീയ പാരായണം, പൃഥഗാത്മത പൂജ പഞ്ച മഹാവിഷ്‌ണു പൂജ, കളഭാഭിഷേകം, ഹോമങ്ങൾ, പ്രഭാഷണങ്ങൾ, ഭജന, കലാപരിപാടികൾ തുടങ്ങിയവ പ്രതിദിന സത്ര കാര്യപരിപാടികളുടെ ഭാഗമാണ്. വൻ ഭക്തജന പങ്കാളിത്തത്തോടെ സത്രത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സത്രസമിതി ചെയർമാൻ ബി രാധാകൃഷ്ണ മേനോനും ജനറൽ കൺവീനർ എസ് കെ രാജീവും അറിയിച്ചു.

മെയ് 12 ഞായറാഴ്ചയാണ് സത്രസമാരംഭ സഭ. വൈകുന്നേരം 07 മണിക്ക് സത്ര വേദിയിൽ വിഗ്രഹപ്രതിഷ്ഠയും കൊടിയേറ്റും നടക്കും. വിശേഷാൽ പൂജകൾക്കും വഴിപാടുകൾക്കും പുറമെ നാടിന്റെ സാംസ്കാരികത്തനിമയും മഹാഭാരതപ്പെരുമയും വിളിച്ചോതുന്ന പ്രഭാഷണങ്ങളും കലാപരിപാടികളും സത്രവേദിയെ സജീവമാക്കും. സത്ര ചടങ്ങുകളുടെ മുഴുനീള തത്സമയ കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിൽ ലഭ്യമാണ്. യജ്‌ഞം തത്സമയം കാണുവാനായി ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഈ https://bit.ly/3ZsU9qm ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്. മെയ് 18 ന് പാണ്ഡവീയ മഹാസത്രത്തിന് കൊടിയിറങ്ങും.

Kumar Samyogee

Recent Posts

സിഡ്‌നി ആക്രമണം: ഭീകരന്റെ യാത്രാ വിവരങ്ങൾ പുറത്ത് ! SIDNEY ATTACK

കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…

5 minutes ago

ശ്രീനിവാസന് ആദരാഞ്ജലികൾ

ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…

33 minutes ago

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വെടിക്കെട്ട് മുതൽക്കൂട്ടായി ! ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി സഞ്ജു സാംസൺ

മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…

54 minutes ago

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. അവസാന ദിവസത്തെ കാഴ്ചകൾ കാണാം

തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…

1 hour ago

അമേരിക്ക പുറത്തുവിട്ട എപ്‌സ്റ്റൈൻ ഫയലിൽ പ്രതീക്ഷ അർപ്പിച്ചവർക്ക് തെറ്റി EPSTEIN FILES

നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…

1 hour ago

ധ്യാനിന്റെ 37-ാം ജന്മദിനത്തിൽ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗം; ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത അച്ഛൻ – മകൻ കോംബോ

സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…

2 hours ago