panoor-murder-case-culprit-arrested
കണ്ണൂർ: പാനൂർ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി ശ്യാംജിത്ത് കുറ്റമേറ്റു .കൊല നടത്തിയ ശേഷം പ്രതി കീഴടങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. യുവതിയെ കൊലപ്പെടുത്തിയ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ലെന്നാണ് അയൽക്കാർ പറയുന്നത്. ഇന്ന് ഉച്ചയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയ(23)യെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ കഴുത്തറുത്തനിലയിലായിരുന്നു മൃതദേഹം.
ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവതിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ കൈകളിലും കഴുത്തിലും മാരകമായ മുറിവുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴുത്തിലെയുംകൈയ്യിലേയും ഞരമ്പ് മുറിച്ചാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ഒരു സ്വകാര്യ ലാബിലെ ജീവനക്കാരിയായ വിഷ്ണുപ്രിയ ഇന്ന് ജോലിക്ക് പോയിരുന്നില്ല. അച്ഛന്‍ വിദേശത്താണ്. അമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.’സംഭവസമയം വിഷ്ണുപ്രിയയുടെ അമ്മ അടക്കമുള്ളവർ അടുത്തിടെ മരണം നടന്ന സമീപത്തെ വീട്ടിലായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ഇവിടെ എത്തിയ ബന്ധുവായ സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. അയൽക്കാരിൽ ചിലരാണ് തൊപ്പിവെച്ച ഒരാളെ ഈ സമയത്ത് കണ്ടത്. അത് ആരെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പിന്നാലെയാണ് ശ്യാംജിത്ത് പിടികൊടുത്തത്. മാനന്തേരി സ്വദേശിയാണ് ശ്യാംജിത്ത് എന്നാണ് സൂചന.
ഏറെനാളായി ശ്യാംജിത്തും വിഷ്ണുപ്രിയയും സൗഹൃദത്തിലായിരുന്നു. താൻ വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ഇയാൾ നൽകിയ മൊഴി. എന്നാൽ മറ്റൊരാളുമായി വിഷ്ണുപ്രിയയ്ക്ക് ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചു. രണ്ടു മാസം മുമ്പാണ് ഇത്തരം സൂചനയകൾ ശ്യാംജിത്തിന് കിട്ടിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ആദ്യം ആ യുവാവിനെ കൊല്ലാനാണ് പദ്ധതിയിട്ടത്. പിന്നീട് അത് മാറി വിഷ്ണു പ്രിയയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…