India

ദില്ലിയിൽ പുത്തൻ യൂണിഫോമിൽ തിളങ്ങി പാരാ കമാൻഡോസ്; ദേശീയ കരസേനാ ദിനാഘോഷം അതിഗംഭീരമായി

ദില്ലി: ദില്ലിയിൽ നടന്ന ദേശീയ കരസേനാ ദിനാഘോഷത്തിൽ, സൈനികർക്കായുള്ള പുതിയ യൂണിഫോം പുറത്തിറക്കി.

ഇന്ന് പുതിയ യൂണിഫോം ധരിച്ച് ദില്ലി കന്റോൺമെന്റിൽ പരേഡ് ചെയ്ത പാരാ സ്പെഷ്യൽ ഫോഴ്സ് കമാൻഡോസ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു.

‘മേക്ക്‌ ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ സൈന്യവും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയും സംയുക്തമായി നിർമ്മിക്കുന്ന ഈ യൂണിഫോം, സ്ത്രീകളെയും കൂടി പുതുതായി സൈന്യത്തിൽ ഉൾപ്പെടുന്നതിനാൽ അവരുടെ സൗകര്യം പരിഗണിച്ചാണ് നിർമ്മിച്ചത്.

ഡിജിറ്റൽ പാറ്റേണിൽ നിർമ്മിക്കപ്പെടുന്ന ഈ പുതിയ യൂണിഫോം, പഴയതിനേക്കാൾ ഭാരക്കുറവുള്ളതായിരിക്കും. ശത്രുവിനു സൈനികരുടെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലായിരിക്കും ഇതിന്റെ നിറവും ഡിസൈനും.

മാത്രമല്ല മണ്ണിന്റെ നിറവും ഒലിവ് നിറവും ചേർന്ന നിരവധി നിറങ്ങളുടെ മിശ്രിതവർണ്ണമായിരിക്കും യൂണിഫോമിന് ഉണ്ടാവുക. പ്രകൃതി സൗഹൃദപരമായായിരിക്കും ഇത് നിർമ്മിക്കുന്നത്.

അതേസമയം കരസേന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികർക്ക് ആശംസകൾ നേർന്നു. ധൈര്യത്തിന്റെയും പ്രവർത്തനക്ഷമതയുടേയും കാര്യത്തിൽ പുകൾപെറ്റ സൈന്യമാണ് ഇന്ത്യയുടേത് എന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാഷ്ട്രപതി, പ്രതിരോധമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി തുടങ്ങിയ പ്രമുഖരും ഇന്ത്യൻ സൈന്യത്തിന് ആശംസകൾ നേർന്നു.

1949 ജനുവരി 15നാണ് ഇന്ത്യൻ കരസേനയുടെ ആദ്യ കമാൻഡർ ഇൻ ചീഫ് ആയി ഫീൽഡ് മാർഷൽ കെ.എം കരിയപ്പ സ്ഥാനമേറ്റത്. അന്നു മുതൽ, ജനുവരി 15 ഇന്ത്യൻ കരസേനാ ദിനമായി ആചരിക്കുന്നു.

admin

Recent Posts

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

22 mins ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

29 mins ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

46 mins ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

52 mins ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

1 hour ago

സുരക്ഷിത ഇവിഎം ഉണ്ടാക്കാന്‍ പഠിപ്പിക്കാമെന്ന് ഇലോണ്‍ മസ്‌ക്കിനോട് രാജീവ് ചന്ദ്രശേഖര്‍; വോട്ടിംഗ് മെഷീന്‍ ചര്‍ച്ചയും വെല്ലുവിളികളും

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും. തോല്‍വിക്ക് കാരണം…

2 hours ago