തൃശൂര്‍ : ഗജരാജന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകലിലും പങ്കെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ പൂരം വെടിക്കെട്ടിനു പാറമേക്കാവിന്റെ പന്തലില്‍ നിന്നിരുന്നതു രാജേന്ദ്രനാണ്. വെടിക്കെട്ടിനെ ഭയമില്ലാത്ത ആനയാണ് രാജേന്ദ്രന്‍ എന്നതാണ് മറ്റൊരു പ്രത്യേകത.
തൃശ്ശൂരില്‍ നിന്നും ഏഷ്യാഡിനു പോയ ആനകളില്‍ ഒന്നാണ് രാജേന്ദ്രന്‍.തൃശ്ശൂര്‍ നഗരത്തില്‍ ആദ്യം എത്തിയ ആനകളിലൊന്നായിരുന്നു രാജേന്ദ്രന്‍. ആറാട്ടുപുഴ പൂരത്തിനു പത്തുവര്‍ഷത്തോളമെങ്കിലും ശാസ്താവിന്റെ തിടമ്ബേറ്റിയിട്ടുണ്ട്. ഊരകം ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്കും ഇവന്‍ നിറസാന്നിദ്ധ്യമായിരുന്നു.
1967ല്‍ ആണ് രാജേന്ദ്രന്‍ ആദ്യമായി തൃശ്ശൂര്‍ പൂരത്തിനു പങ്കെടുത്തത്. 1955ല്‍ പത്തിരിപ്പാലയില്‍ നിന്നാണ് രാജേന്ദ്രന്‍ പാറമേക്കാവിലെത്തുന്നത്. പാറമേക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയായ വേണാട്ട് പരമേശ്വരന്‍ നമ്ബൂതിരി ഭക്തരില്‍നിന്നും പണം പിരിച്ചെടുത്താണ് പാറമേക്കാവ് രാജേന്ദ്രനെ വാങ്ങിയത്. ഇതിനാല്‍ പൂര്‍ണ്ണമായും ഭക്തരുടെ സ്വന്തം ആനയാണ് രാജേന്ദ്രന്‍. അന്നു അവനുവേണ്ടി പിരിച്ചെടുത്തത് 4800 രൂപ.
എത്തുമ്പോള്‍ 12 വയസ്സായിരുന്നു പ്രായം. ആ കണക്കിനു 70 വയസ്സിനു മുകളില്‍ പ്രായമുണ്ടിവന്. 283 സെന്റീമീറ്ററാണ് ഉയരം. നിലമ്ബൂര്‍ കാടുകളാണ് ജന്മദേശം.രാജേന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുത്തതിന്റെ അമ്ബതാം വാര്‍ഷികം തട്ടകം ആഘോഷിച്ചിരുന്നു. ആളുകളോട് ഇണങ്ങിനില്‍ക്കുന്ന പ്രകൃതമുള്ള രാജേന്ദ്രന് ഇപ്പോള്‍ 70 വയസ്സോളമുണ്ടായിരുന്നു.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…