പട്ന: അഗ്‌നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ ബിഹാറിൽ നടക്കുന്ന വ്യാപക പ്രതിഷേധങ്ങള്‍ ആസൂത്രിതമെന്ന് സംശയം.പ്രതിഷേധങ്ങളുടെ മറവില്‍ കലാപശ്രമത്തിനും സാധ്യതയുണ്ടെന്ന് സംശയം. ബിഹാറിലാണ് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. അക്രമികള്‍ ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ക്ക് തീയിട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍, റെയില്‍വേ 22 ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയറുമാണ്. ബിഹാറിന് പുറമേ രാജസ്ഥാനിലും അക്രമം ആരംഭിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിക്കെതിരെ വിദ്യാര്‍ത്ഥികളെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗമാണ് ബിഹാറില്‍ കലാപത്തിന് ഇറങ്ങിയത്. സുരക്ഷാസേനയ്ക്ക് നേരെ ഇവര്‍ കല്ലെറിഞ്ഞു. ഭാബുവ റോഡ് റെയില്‍വേ സ്റ്റേഷനിലാണ് അക്രമികള്‍ ട്രെയിനിന് തീവെച്ചത്. അഗ്‌നിപഥ് പദ്ധതി പ്രകാരം സുരക്ഷാസേനകളിലേയ്ക്ക് നാല് വര്‍ഷ റിക്രൂട്ട്മെന്റ് പോരെന്നും പഴയ രീതിയില്‍ റിക്രൂട്ട്മെന്റ് നടത്തണമെന്നുമുളള വിചിത്രമായ ആവശ്യമാണ് കലാപകാരികള്‍ ഉന്നയിക്കുന്നത്.
ബിഹാറിലെ കൈമൂര്‍ ചപ്രയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ അടിച്ച തകര്‍ത്ത ശേഷം തീ വെയ്ക്കുകയായിരുന്നു. ട്രെയിനിലെ ഓരോ ബോഗിയിലും കയറിയിറങ്ങി വലിയ കമ്ബുപയോഗിച്ച് അടിച്ചു തകര്‍ത്ത ശേഷമാണ് കലാപകാരികള്‍ തീവെച്ചത്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ 22 ട്രെയിനുകള്‍ റദ്ദാക്കിയതായി ഈസ്റ്റ് റെയില്‍വേ അറിയിച്ചു. അഞ്ച് ട്രെയിനുകള്‍ റീഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…