Featured

ജനങ്ങൾ ഒറ്റകെട്ടായി പറയുന്നു , ഞങ്ങൾക്ക് ബിജെപി മതി

ലോകത്തിന് തന്നെ മാതൃകയായിട്ടാണ് ബിജെപി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് , അതിനൊരു ഉദാഹരണമാ കൂടെയാണ് ഛത്തീസ്‌ഗഡിൽ നമ്മൾ കണ്ടത് .ഹിന്ദു ഐക്യത്തിന്റെയും ഏകതയുടെയും ഒരു സവിശേഷ ചിത്രം തന്നെയാണ് ഛത്തീസ്‌ഗഡിൽ നിന്നും ലഭിക്കുന്നത്. ഓ ബി സി സെൻസസും മറ്റ് തന്ത്രങ്ങളുമായി ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന കോൺഗ്രസും കമ്മ്യൂണിസ്റ്കാരും ഒരു വശത്ത് ഉള്ളപ്പോഴാണ് വിശാല ഹിന്ദു ഐക്യത്തിലേക്കുള്ള നടപടികളുമായി ബി ജെ പി അതിവേഗം മുന്നോട്ടേക്ക് പോകുന്നത്. ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുൻ യൂണിയൻ മിനിസ്റ്ററും ഗോത്ര വർഗ്ഗ നേതാവുമായ വിഷ്ണു വിനോദ് സായിയെ തിരഞ്ഞെടുത്ത് ബി ജെ പി. മുതിർന്ന ആദിവാസി നേതാവ് വിഷ്ണു ദേവ് സായിയെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തപ്പോൾ ഒബിസിവിഭാഗത്തിൽ നിന്നുള്ള അരുൺ സാവോയും ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള വിജയ് ശർമ്മയും രണ്ട് ഉപമുഖ്യമന്ത്രിമാരായേക്കും. മുൻ മുഖ്യമന്ത്രി രമൺ സിംഗ് ആയിരിന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുക എന്നായിരുന്നു പൊതുവിൽ കരുതപ്പെട്ടിരുന്നത് എന്നാൽ അപ്രതീക്ഷിതം ആയിരിന്നു വിഷ്ണു ദിയോ സായിയുടെ രംഗപ്രവേശം. മുൻ മുഖ്യമന്ത്രി രമൺ സിംഗ് തന്നെയാണ് വിഷ്ണുവിന് വേണ്ടി നാമനിർദ്ദേശം നടത്തിയത്. വിഷ്ണി ദിയോ സായിയുടെ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് മാത്രമല്ല, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ഒരു മാസ്റ്റർസ്ട്രോക്ക് തന്നെയായിരിക്കുമെന്ന് നിസംശയം പറയാം. ഛത്തീസ്ഗഡിലെ ഗോത്രമേഖലയിലെ ഒരു ജനപ്രിയ മുഖമാണ് വിഷ്ണു ദേവ് സായ്, കൂടാതെ സംഘടനയിൽ നല്ല സ്വാധീനവും വിഷ്ണു ദേവ് സായിക്ക് ഉണ്ട്. ഛത്തീസ്ഗഡിലെ മൊത്തം ജനസംഖ്യയിൽ ഏകദേശം 32% ഗോത്രവർഗ്ഗക്കാരാണ് ഉള്ളത്, ഇത് ഇന്ത്യയിലെ മൊത്തം ഗോത്രവർഗ്ഗ ജനസംഖ്യയുടെ 7.5% ആണ്. സംസ്ഥാനത്ത് 90 അസംബ്ലി സീറ്റുകളിൽ 23 എണ്ണം ആദിവാസി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇത് മാത്രമല്ല, ദുർഗ്, റായ്പൂർ, ബിലാസ്പൂർ ഡിവിഷനുകളിൽ ഗണ്യമായ സാന്നിധ്യമുള്ള സാഹു സമുദായത്തിൽ നിന്നാണ് സായ് വരുന്നത്. സർഗുജ ഡിവിഷനിൽ വരുന്ന ജഷ്പൂർ ജില്ലയിൽ നിന്നാണ് വിഷ്ണു ദേവ് സായ് വരുന്നത്. സർഗുജ ഡിവിഷനിൽ ആറ് ജില്ലകളുണ്ട് – സർഗുജ, കൊറിയ, രാമാനുജ്ഗഞ്ച്-ബൽറാംപൂർ, സൂരജ്പൂർ, ജഷ്പൂർ, മനേന്ദ്രഗഡ്-ചിർമിരി-ഭരത്പൂർ. ഇവയ്ക്ക് ആകെ 14 നിയമസഭാ സീറ്റുകളാണുള്ളത്. മിക്ക തിരഞ്ഞെടുപ്പുകളിലും സർഗുജ വോട്ടർമാർ ഒരു പാറ്റേണിലാണ് വോട്ട് ചെയ്യുന്നത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി എസ് സിംഗ് ദിയോയെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു സർഗുജയിലെ ജനങ്ങൾ,അതിനാൽ 14ൽ 14 സീറ്റും അവർ കോൺഗ്രസിന് നൽകി. എന്നാൽ ഭൂപേഷ് ബാഗേലിനെ മുഖ്യമന്ത്രിയാക്കി കോൺഗ്രസ് മുന്നോട്ട് പോയി. ഇത് ട്രൈബൽ ജനവിഭാഗങ്ങൾക്കിടയിൽ വലിയ നിരാശയാണ് സമ്മാനിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിഷ്ണു ദേവ് സായിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്നും അദ്ദേഹത്തെ വലിയ ആളാക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എന്നത്തേയും പോലെ തങ്ങളുടെ വാഗ്ദാനം പാലിച്ചിരിക്കുകയാണ് ബി ജെ പി. ഇപ്പോൾ, ഛത്തീസ്ഗഢിലെ ഒരു ഗോത്രവർഗ നേതാവിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ, ബിജെപി സർഗുജ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുക മാത്രമല്ല, മധ്യപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ എന്നിവയുടെ സമീപ പ്രദേശങ്ങളിൽ ഗണ്യമായ ഗോത്രവർഗ ജനസംഖ്യയുള്ള പ്രദേശങ്ങളിൽ കോൺഗ്രസിനെക്കാൾ മുൻതൂക്കം നിലനിർത്തുകയും ചെയ്യുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. കൂടാതെ, അരുൺ സാവോയെയും വിജയ് ശർമ്മയെയും ഉപമുഖ്യമന്ത്രിമാരാക്കിയതിലൂടെ, ഒബിസി, ബ്രാഹ്മണ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ബി ജെ പി നൽകിയിട്ടുണ്ട്. നിയമസഭാ സ്പീക്കർ എന്ന നിലയിൽ സംസ്ഥാനത്തെ ഏറ്റവും ശക്തനായ നേതാവായ രമൺ സിംഗ് രജപുത്ര പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മാത്രമല്ല വിയോജിപ്പിന്റെയോ കലാപത്തിന്റെയോ ഏത് സാധ്യതയെയും തടയും. ഓരോ ചുവടും സൂക്ഷിച്ച് വച്ചു കൊണ്ട് വിശാല ഹിന്ദു ഐക്യം എന്ന ലക്ഷ്യത്തിലേക്ക് മുന്നോട്ടേക്ക് പോയ്കൊണ്ടിരിക്കുകയാണ് ബി ജെ പി, അതിലെ തിളങ്ങുന്ന ഒരേടാണ് ഛത്തിസ്‌ഗഡിലെ സാഹചര്യം

Anandhu Ajitha

Recent Posts

അബുദാബിയിൽ വാഹനാപകടം ! സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം

അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…

9 hours ago

മഡൂറോയെ കടത്തിക്കൊണ്ടുപോയത് ‘ഒഴുകി നടന്ന കോട്ടയിൽ’; അന്താരാഷ്ട്ര തലക്കെട്ടുകളിൽ താരമായി യുഎസ്എസ് ഇവോ ജിമ

‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…

9 hours ago

വെനസ്വേലയിലെ അമേരിക്കൻ അധിനിവേശം !! മേഖലയിൽ ആശങ്ക പടരുന്നു! കൊളംബിയയ്ക്ക് ട്രമ്പിന്റെ മുന്നറിയിപ്പ് ; മയക്കുമരുന്ന് ലാബുകൾക്ക് നേരെയും ആക്രമണം നടത്താൻ മടിക്കില്ലെന്ന് പ്രസ്താവന

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…

10 hours ago

പഞ്ചാബിലും ചണ്ഡിഗഡിലും അതിശൈത്യം തുടരുന്നു ! കാഴ്ച മറച്ച് മൂടൽ മഞ്ഞും; ജനുവരി 6 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…

10 hours ago

പഞ്ചാബിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം! ആം ആദ്മി പാർട്ടി നേതാവിനെ വിവാഹ ചടങ്ങിൽ പങ്കെടുക്കവെ വെടിവെച്ചു കൊന്നു ; സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിൽ അമൃത്സർ പോലീസ്

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…

11 hours ago

ഛത്തീസ്ഗഢിൽ വൻ ഏറ്റുമുട്ടൽ ! 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന; മുതിർന്ന കമാൻഡർ ഉൾപ്പെടെ 20 പേർ കീഴടങ്ങി

സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…

12 hours ago