Kerala

ജനങ്ങൾ സി.പി.എമ്മിൻ്റെ ഗുണ്ടാരാജിനെതിരെ ഇറങ്ങണം, ഹൈന്ദവ ആരാധനാലയങ്ങളെ സി.പി.എം ഇല്ലാതാക്കാൻ ശ്രമിക്കുന്നു വി. മുരളീധരൻ

ദില്ലി- ജനങ്ങൾ സി.പി.എമ്മിൻ്റെ ഗുണ്ടാരാജിനെതിരെ രംഗത്തിറങ്ങേണ്ട സമയമായെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് എസ്.എഫ്.ഐയുടെ ആക്രമണത്തിന് ഇരയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണ അറിയിച്ച് ദില്ലിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നിലപാടെടുത്ത വ്യക്തിയാണ് ആരിഫ് മുഹമ്മദ്ഖാൻ. അതുകൊണ്ട് അദ്ദേഹത്തെ ശാരീരികമായി അക്രമിച്ചാൽ എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് കമ്യൂണിസ്റ്റ് പാർട്ടികാർ കരുതുന്നുണ്ടെങ്കിൽ അവർ ആരിഫ് മുഹമ്മദ് ഖാനെ അറിയാത്തതുകൊണ്ടാണ്.

സി.പി.എം. വിരട്ടലിലൂടെയാണ് അവരുടെ അജണ്ട അടിച്ചേൽപ്പിക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്തുന്ന ശൈലി അവരുടെ പതിവു രീതിയാണ്. വിയോജിക്കുന്നവരെ ഭീഷണിപ്പെടുത്തുക, അക്രമിക്കുക, ശാരീരികമായി ഇല്ലാതാക്കാൻ ശ്രമിക്കുക ഇതെല്ലാം മുമ്പും കേരളം കണ്ടിട്ടുണ്ട്. ജയകൃഷ്ണൻ മാസ്റ്റർ തൊട്ട് ടി.പി. ചന്ദ്രശേഖരൻ വരെയുള്ളവർ ഉദാഹരണങ്ങളാണ്. ഇനിയും അത് തുടരാനാണ് ശ്രമമെങ്കിൽ കേരളത്തിലെ ജനങ്ങൾ സി.പി.എമ്മിൻ്റെ ഗുണ്ടാരജിനെതിരായി പരസ്യമായി രംഗത്തിറങ്ങേണ്ട സാഹചര്യമുണ്ടാകും. മിഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉപയോഗിക്കുന്ന ഭാഷ അവർ ഇരിക്കുന്ന പദവിക്ക് ചേർന്നതാണോ എന്ന് അവർ പരിശോധിക്കണം.

മൂന്ന് തവണ സഞ്ചരിച്ച കാറിനു നേർക്ക് ആക്രമണമുണ്ടായപ്പോൾ ജീവൻ രക്ഷാർത്ഥമാണ് ഗവർണർ പുറത്തിറങ്ങിയത്. ഭരണത്തിന് നേതൃത്വം നൽകുന്നവരാണ് പോലീസിനേയും അക്രമികളേയും നിയന്ത്രിക്കുന്നത്. ആസൂത്രിതമായ അക്രമണത്തിൽ സംസ്ഥാന സർക്കാർ പോലീസിനെ ഉപയോഗിച്ച് കൂട്ടുനിന്നെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്നത് കുത്തഴിഞ്ഞ ഭരണം,
ഹൈന്ദവ ആരാധനാലയങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.

കേരളത്തിൽ കുത്തഴിഞ്ഞ ഭരണമാണ് ഇപ്പോൾ നടക്കുന്നത്. കളമശ്ശേരിയിൽ ബോംബ് സ്ഫോടനം നടന്നു നിരവധിപേർ മരിച്ചു, കുസാറ്റിലെ അപകടത്തിൽ നാല് വിദ്യാർത്ഥികളും മരിച്ചു. ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.
മാർക്സിസ്റ്റ് പാർട്ടി ശബരിമലയെ ഇല്ലാതാക്കാൻ വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ അപകടകരമായ സാഹചര്യമുണ്ടാക്കി ഭക്തരെ ഭയപ്പെടുത്തി ഇനി മലകയറാതിരിക്കാനുള്ള പദ്ധതിയാണ് നടത്തുന്നത്. ആസൂത്രിതമായി സി.പി.എം ഹൈന്ദവ ആരാധനാലയങ്ങളെ ഇല്ലാതാക്കാനും വിശ്വാസികളുടെ വിശ്വാസത്തെ തകർക്കാനുമാണ് ശ്രമിക്കുന്നത്. ശബരിമലയിലെ സൗകര്യം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ കൊടുത്ത പണം പോലും ചെലവഴിക്കാതെ ലക്ഷക്കണക്കിന് ഭക്തരെ ദുരിതത്തിലാക്കി. തിരുപ്പതിയിലും കാശിയിലും ഉജ്ജയിനിയുലുമെല്ലാം ലക്ഷങ്ങളാണ് തീർത്ഥാടനത്തിന് എത്തുന്നത്. ശബരിമലയിലെ പാവനത്വം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Anandhu Ajitha

Recent Posts

സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ബിജെപി കൗൺസിലർ കരമന അജിത്ത് I KARAMANA AJITH

ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…

14 hours ago

സഖാക്കളെ ഞെട്ടിച്ച് ബിജെപി പ്രവർത്തകരുടെ ക്ലൈമാക്‌സ് ! TVM CORPORATION

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…

15 hours ago

ചരിത്രവിജയം നേടിയ തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ കളറാക്കി ബിജെപി I BJP TVM CORPORATION

തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…

15 hours ago

അവൾക്കൊപ്പമല്ല ! അവനൊപ്പവുമല്ല !! നിയമ സംവിധാനങ്ങൾക്കൊപ്പം !!!

ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…

17 hours ago

ചന്ദ്രനെ ലക്ഷ്യമാക്കി പാഞ്ഞെടുത്ത് ക്ഷുദ്രഗ്രഹം ! പ്രത്യാഘാതങ്ങൾ ഭീകരം | 2024 YR4

നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…

21 hours ago

ടാറ്റ ഇന്ത്യൻ വിപണിയിൽ അഴിച്ചു വിട്ട ഒറ്റക്കൊമ്പൻ ! TATA SE 1613

ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…

21 hours ago