India

ദുരിതപ്പെയ്ത്ത്! ദില്ലിയില്‍ റോഡ് തോടായി; കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ മുങ്ങി ജനങ്ങൾ, ഗതാഗതകുരുക്ക് രൂക്ഷം

ദില്ലി: നഗരത്തിൽ കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ റോഡുകളെല്ലാം തോടായി മാറിയ അവസ്ഥയാണ്. 40 വര്‍ഷത്തിനിടെ ജൂലൈയില്‍ പെയ്യുന്ന ഏറ്റവും ഉയര്‍ന്ന മഴയാണ് ദില്ലിയില്‍ രേഖപ്പെടുത്തിയത്. കനത്തമഴ പെയ്തതിന് പിന്നാലെ വെള്ളക്കെട്ടും അതോടൊപ്പം തന്നെ ഗതാഗത കുരുക്കും രൂക്ഷമായി. വാഹനങ്ങള്‍ പാതി വഴിയില്‍ മുന്നോട്ട് പോകാനാകാതെ കുടുങ്ങി നിന്ന അവസ്ഥായാണ്.
ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റ് (ഐഎംഡി) കഴിഞ്ഞ ശനിയാഴ്ചയാണ് സീസണിലെ ആദ്യത്തെ കനത്ത മഴ രേഖപ്പെടുത്തിയത്. ഞായറാഴ്ചയും ദില്ലിയില്‍ ‘യെല്ലോ അലർട്ടി’ലായിരുന്നു.

24 മണിക്കൂറിനുള്ളിൽ 153 മില്ലിമീറ്റർ മഴയാണ് ദില്ലിയില്‍ പെയ്തത്. തെരുവും നഗരവും വെള്ളക്കെട്ടിലായതിന്റെ പല വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. റോഡിലൂടെ അപകടകരമായ രീതിയില്‍ വെള്ളം കുതിച്ചൊഴുകുന്നതും ആളുകള്‍ തങ്ങളുടെ വാഹനങ്ങള്‍ കുത്തിയൊലിച്ച് വരുന്ന മഴവെള്ളത്തില്‍ ഒലിച്ച് പോകാതിരിക്കാന്‍ പിടിച്ച് വയ്ക്കുന്നതും വീഡിയോയിൽ കാണാം.

Anusha PV

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

9 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

9 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

10 hours ago