Kerala

പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ; നടപടി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന്

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് റൗഫീനയെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണ സ്വർണ്ണം വിറ്റ 1,43000 രൂപ റൗഫീനക്ക് മുജീബ് നൽകിയിരുന്നു. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചു. പോലീസ് എത്തുമെന്ന് അറിഞ്ഞതോടെ റൗഫീന പണം കൂട്ടുകാരിയുടെ കൈയ്യിൽ ഏൽപ്പിച്ചു. ഈ പണം പോലീസ് പിന്നീട് കണ്ടെടുത്തു. മുജീബ് അനുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കേസില്‍ നിര്‍ണായക തെളിവുകൾ തേടി പ്രതി മുജീബിന്‍റെ വീട്ടിൽ പോലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാൻ ഭാര്യ റൗഫീന ശ്രമിച്ചതായി നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ തേടിയാണ് മുജീബ് റഹ്മാന്‍റെ വീട്ടിൽ പോലീസെത്തിയത്. ഈ വസ്ത്രങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് പോലീസ് പറഞ്ഞു.

എന്നാൽ പോലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങൾ കത്തിക്കാൻ ശ്രമിച്ചുവെന്നും ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തതെന്നുമാണ് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നത്. ഇത്തരത്തില്‍ കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് റൗഫീനയെ പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

anaswara baburaj

Recent Posts

ജീവനെടുത്ത പ്രണയപ്പക !കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന്റെ വിധിപറയുന്നത് വരുന്ന വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്)…

1 hour ago

ലഷ്കർ ഭീകരൻ ബാസിത് ഡറിനെ വധിച്ച് സൈന്യം !തലക്ക് 10 ലക്ഷം വില ഇട്ടിരുന്ന ഭീകരൻ കൊല്ലപ്പെട്ടത് കുൽഗാമിൽ കഴിഞ്ഞ രാത്രി നടത്തിയ സൈനിക ഓപ്പറേഷനിൽ

തീവ്രവാദി സംഘടന ലഷ്‌കറിൻെറ ആയ ഉപസംഘടനയായ TRF ന്റെ കാമാൻഡർ ബാസിത് ഡറിനെ വധിച്ച് ഇന്ത്യൻ സൈന്യം. ഇയാളുടെ തലക്ക്…

2 hours ago

കെ സുധാകരൻ വീണ്ടും കെപിസിസി അദ്ധ്യക്ഷൻ; ചടങ്ങിൽ നിന്ന് വിട്ട് നിന്ന് പ്രമുഖ നേതാക്കൾ; സ്ഥാനം ഏറ്റെടുത്തത് താത്കാലിക അദ്ധ്യക്ഷനായിരുന്ന എം എം ഹസന്റെ അസാന്നിദ്ധ്യത്തിൽ

തിരുവനന്തപുരം : കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. ഇന്ന് രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് അദ്ദേഹം…

2 hours ago