Dowry case
കൊച്ചി: സ്ത്രീധന പീഡന മർദ്ദനങ്ങൾ തുടർക്കഥയാകുന്നു. സ്ത്രീധനത്തിന്റെ പേരിൽ കൊച്ചിയിൽ യുവാവ് ഭാര്യയേയും ഭാര്യാപിതാവിനേയും ക്രൂരമായി മർദിച്ചു. പച്ചാളം സ്വദേശി ജിപ്‌സനാണ് ഭാര്യ ഡയാനയെയും, ഭാര്യാപിതാവ് കൊച്ചി ചക്കരപ്പറമ്പ് സ്വദേശി ജോർജിനെയും ആക്രമിച്ചത്.
സ്വർണാഭരണങ്ങൾ നൽകാത്തതിന്റെ പേരിൽ മകളെ നിരന്തരം ഉപദ്രവിച്ചിരുന്ന കാര്യം ചോദിക്കാൻ ചെന്നതിന് ജോർജിന്റെ കാൽ ജിപ്‌സൺ തല്ലിയൊടിക്കുകയായിരുന്നു. ജോർജിന്റെ വാരിയെല്ലിനും പരിക്കുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ പതിനാറിനാണ് ഡയാനയെയും പിതാവിനെയും ജിപ്‌സൺ ആക്രമിച്ചത്. തൊട്ടടുത്ത ദിവസം തന്നെ നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഡയാന പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ജൂലൈ പന്ത്രണ്ടിന് മർദ്ദനത്തെപ്പറ്റി വനിതാ സെല്ലിൽ പരാതി നൽകിയെങ്കിലും കൗൺസിലിങ് നടത്താമെന്നായിരുന്നു അവിടെനിന്നുമുള്ള മറുപടി.
മൂന്നുമാസം മുമ്പാണ് ഡയാനയുടെയും ജിപ്സന്റേയും വിവാഹം കഴിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹശേഷം വീട്ടിൽ നിന്നു നൽകിയ 50 പവൻ സ്വർണം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃമാതാവും തന്നെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് ഡയാന പറഞ്ഞു.
തനിക്ക് ”ഭക്ഷണം പോലും തരാതെ മർദിച്ചിരുന്നു എന്നും അടിവയറ്റിൽ തൊഴിച്ചിരുന്നു എന്നും ഡയാന പറഞ്ഞു മാത്രമല്ല ഒരിക്കൽ രാത്രി വിശന്നിട്ട് ഭക്ഷണമെടുത്ത് കഴിച്ചതിന് വീട്ടിൽ നിന്ന് പുറത്താക്കി. സ്ത്രീധനം കുറഞ്ഞുപോയെന്ന് ജിപ്‌സന്റെ മാതാവ് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു. ജിപ്‌സന്റെ അടുത്ത സുഹൃത്തും വൈദികനുമായ ഫാദർ നിപിൻ കുര്യാക്കോസിനോട് ഇക്കാര്യം പറഞ്ഞെങ്കിലും രണ്ടാം വിവാഹമാണ് എല്ലാം സഹിക്കണമെന്നായിരുന്നു ഉപദേശം. ആദ്യ ഭാര്യയേയും ജിപ്‌സൺ അതി ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ട് എന്നും ”, ഡയാന കൂട്ടിച്ചേർത്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…