കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചു കൊന്നു. തമിഴ്നാട് സ്വദേശി മധു ആണ് മരിച്ചത്. പെരുമ്പാവൂർ മൗണ്ട് സീനായി ആശുപത്രിക്ക് സമീപമാണ് സംഭവം. വാടക വീട്ടിലാണ് മധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മധുവിനൊപ്പം താമസിക്കുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.
അതേ സമയം ഇന്ന്പെരുമ്പാവൂരിൽ വടിവാൾ ആക്രമണവും വെടിവെപ്പും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെടിവെപ്പ് നടന്നത് വെളുപ്പിന് ഒന്നരയോടെ മാവിൻ ചുവട് ജംഗ്ഷനിലാണ് ആഡംബര കാറിലെത്തിയ ഏഴ് പേർ ചേർന്ന് പെരുമ്പാവൂർ സ്വദേശിയായ ആദിൽ എന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പ്രതികളുടേതെന്ന് സംശയിക്കുന്ന നമ്പർ പ്ലേറ്റില്ലാത്ത ഫോർച്ചുണർ കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട പ്രതികൾക്കായി തെരച്ചിൽ തുടങ്ങി. മൂന്നു പേരെ തിരിച്ചറിഞ്ഞു. റിയാസ്, സഹീർ, നിത്തിൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന നാലു പേർക്കെതിരെയും ആദിൽ മൊഴി നൽകി.
യുവാവ് ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…