PFI RALLY
ആലുവ: സംസ്ഥാനത്ത് പൊലീസിന് നേരെ പോപ്പുലർ ഫ്രണ്ട് തീവ്രവാദികളുടെ ആക്രമണം. കുട്ടികളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും റാലിയിൽ കുട്ടിയെക്കൊണ്ട് വിദ്വേഷ കൊലവിളി മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനെ പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാനാണ് തീവ്രവാദി സംഘം ശ്രമിച്ചത്. യാഹിയാ തങ്ങളെ അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്ക് കൊണ്ടുപോകും വഴി ആലുവ കമ്പനിപ്പടിയിൽ ഇന്നലെ രാവിലെ 10 മണിക്കാണ് സംഭവം. കമ്പനിപ്പടിയിൽ വച്ച് വാഹനവ്യൂഹം തടഞ്ഞ് പോലീസിനെ ആക്രമിച്ച് പ്രതിയെ രക്ഷിക്കാനായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ആറുപേർ കസ്റ്റഡിയിലുണ്ട്. പത്തോളം പേരുടെ സംഘമാണ് പോലീസിനെ ആക്രമിച്ചതെന്നും കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
കേസിൽ അറസ്റ്റിലാകുന്ന ആദ്യ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവാണ് യാഹിയ. സംഘടനയുടെ സംസ്ഥാനതലത്തിൽ നടന്ന ഗൂഡാലോചനയുടെ ഫലമാണ് കൊലവിളി മുദ്രാവാക്യമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കുട്ടിയെ തോളിലിരുത്തി മുദ്രാവാക്യം വിളിച്ച ഈരാറ്റുപേട്ട സ്വദേശിയെയും പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റിനെയും കുട്ടിയുടെ പിതാവിനെയും നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. മറ്റ് രണ്ടുപേർ കൂടി കസ്റ്റഡിയിൽ ഉണ്ടെന്നാണ് വിവരം. മുദ്രാവാക്യം വിളിച്ച കുട്ടിയെ കൗണ്സിലിംഗിന് വിധേയനാക്കിയിട്ടുണ്ട്. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും റാലികളിൽ നിന്ന് സ്വയം പഠിച്ചതാണെന്നുമാണ് കുട്ടി മൊഴിനല്കിയതെങ്കിലും. കുട്ടിയെ പോപ്പുലർഫ്രണ്ട് പരിശീലിപ്പിക്കുന്നതായും CAA വിരുദ്ധ പ്രക്ഷോഭങ്ങളിലടക്കം കുട്ടിയെ പങ്കെടുപ്പിച്ചിട്ടുള്ളതായും പ്രകോപന മുദ്രാവാക്യങ്ങൾ വിളിപ്പിച്ചിട്ടുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ പോപ്പുലർ ഫ്രണ്ട് നേതാക്കളിലേക്ക് അന്വേഷണം നടത്താനും അറസ്റ്റ് ചെയ്യാനും ഒരുങ്ങുകയാണ് പോലീസ്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…