MR Gopan
തിരുവനന്തപുരം: വീണ്ടും കൊലവിളിയുമായി പോപ്പുലർഫ്രണ്ട് ഭീകരർ. തിരുവനന്തപുരം നഗരസഭയിലെ പ്രതിപക്ഷനേതാവ് എം ആർ ഗോപനെതിരെയാണ് (MR Gopan PFI Threat)വധ ഭീഷണി മുഴക്കിയത്. സമൂഹ മാധ്യമങ്ങൾ വഴിയായിരുന്നു ഭീഷണി. പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാസം 22നായിരുന്നു വധഭീഷണിയുമായി പോപ്പുലർഫ്രണ്ട് പ്രവർത്തകർ രംഗത്ത് വന്നത്. തിരുവനന്തപുരം നഗരസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമാണ് എംആർ ഗോപൻ.
അതേസമയം തല വെട്ടിയെടുത്ത് മതിലിനു മുകളിൽ വയ്‌ക്കുമെന്നായിരുന്നു പോപ്പുലർഫ്രണ്ടിന്റെ ഭീഷണി. സംഭവത്തിന് പിന്നാലെ നേമം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. എന്നാൽ പരാതിയിൽ പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും, തീർത്തും നിരുത്തരവാദപരമായ സമീപനമാണ് അവരിൽ നിന്നും ഉണ്ടായതെന്നും എം ആർ ഗോപൻ പറഞ്ഞു. എന്നാൽ കേരളത്തിലെ ബിജെപി ആർഎസ്എസ് നേതാക്കളുടെ വ്യക്തിഗത വിവരങ്ങൾ പോലും പോലീസ് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിന് ചോർത്തി നൽകിയതായി തെളിഞ്ഞിരുന്നു .ഇതിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടിയും ഉണ്ടായി. ഈ സാഹചര്യത്തിലാണ് ഒരു ജനപ്രതിനിധി പരാതി നൽകിയിട്ട് പോലും പോലീസ് നടപടി സ്വീകരിക്കാത്തത്. എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് നേതൃത്വത്തെ കേരള പോലീസ് വീണ്ടും വഴിവിട്ട് സഹായിക്കുന്നത്തിന് തെളിവായി ഇത് മാറുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…