തിരുവനന്തപുരം: നിരോധനത്തിന് ശേഷവും പോപ്പുലർ ഫ്രണ്ട് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് എസ് ഡി പി ഐയെ കുടുക്കിയതെന്ന് സൂചന. പോപ്പുലർ ഫ്രണ്ടിനൊപ്പം അനുബന്ധ സംഘടനകളെയും കേന്ദ്രം നിരോധിച്ചെങ്കിലും രാഷ്ട്രീയ വിഭാഗമായ എസ് ഡി പി യെ അന്ന് നിരോധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ നിരോധനാനന്തരം പോപ്പുലർ ഫ്രണ്ട് സ്വരൂപിക്കുന്ന തീവ്രവാദ ഫണ്ട് കൈകാര്യം ചെയ്യുന്നതും വെളുപ്പിക്കുന്നതും എസ് ഡി പി ഐ വഴിയായിരുന്നു എന്നതാണ് സൂചന.
സ്വദേശത്തുനിന്നും വിദേശത്തുനിന്നും പോപ്പുലർ ഫ്രണ്ട് പണം സ്വരൂപിച്ചിരുന്നു. പ്രധാനമായും ഗൾഫ് മേഖലകളിൽ നിന്നുമാണ് പണം ഒഴുകിയെത്തിയത്. ഹവാല അടക്കമുള്ള വഴികളിലൂടെ പണമെത്തിയിരുന്നതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്. റമദാൻ കളക്ഷൻ, ഹജ്ജ് സഹായം, കമ്മ്യൂണിറ്റി പിന്തുണ, നിയമസഹായം എന്നിങ്ങനെയൊക്കെയുള്ള പേരുകളിലാണ് തീവ്രവാദ ഫണ്ടിംഗ് നടന്നിരിക്കുന്നത്. ഈ സാമ്പത്തിക ഇടപാടുകളാണ് ഇപ്പോൾ എസ് ഡി പി ഐയെയും കുടുക്കിയത്.
എസ് ഡി പി ഐയുടെ സാമ്പത്തിക ബുദ്ധികേന്ദ്രമായിരുന്നു എം കെ ഫൈസി. 12 തവണ എം കെ ഫൈസിയെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടർന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെയാണ് രാജ്യവ്യാപകമായി ഇന്ന് എസ് ഡി പി ഐ കേന്ദ്രങ്ങളിൽ റെയ്‌ഡ് നടന്നത്. തിരുവനന്തപുരത്തും, കോഴിക്കോട്ടും, മലപ്പുറത്തുമാണ് കേരളത്തിൽ പരിശോധന നടക്കുന്നത്. തമിഴ്‌നാട് കർണ്ണാടക, മഹാരാഷ്ട്ര അടക്കം പന്ത്രണ്ടോളം സംസ്ഥാനങ്ങളിലും ഇന്ന് പരിശോധന നടന്നു.
എസ് ഡി പി ഐയെ നിയന്ത്രിക്കുന്നതും ദൈനംദിന കാര്യങ്ങൾ നോക്കുന്നതും പോപ്പുലർ ഫ്രണ്ടാണെന്നും രണ്ടു സംഘടനകളുടെയും അണികളും നേതൃത്വവും ഒന്നാണെന്നും ഇ ഡി ഇന്നലെ അറിയിച്ചിരുന്നു. തീവ്രവാദ ഫണ്ടിങ്ങും അതിന്റെ ഉപയോഗവും കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ പാർട്ടിയെയും നിരോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര ആഭ്യന്തര വകുപ്പെന്നാണ് സൂചന
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…